ബേപ്പൂർ : ബി. സി റോഡിന് സമീപം നിർമ്മിച്ച് നീറ്റിലിറക്കിയ രണ്ട് ഉല്ലാസ നൗകകൾ ഇന്നലെ ദുബയിലേക്ക് യാത്ര തിരിച്ചു. ഖത്തർ രാജകുടുംബങ്ങൾക്ക് ഉല്ലാസ യാത്രയ്ക്കായി സായൂജ് വുഡ് വർക്സിൽ എടത്തൊടി സത്യന്റെ നേതൃത്തിലാണ് രണ്ട് ഉരുക്കൾ നിർമ്മിച്ചത്. ദുബ
യിൽ എത്തിച്ച ശേഷം ഇന്റീരിയർ വർക്കിനുശേഷം ഖത്തറിലേക്ക് കൊണ്ടുപോകും. ഗുജറാത്തി സ്വദേശികളായ കാസിം, സലീം എന്നീ ക്യാപ്റ്റൻമാരുടെ നേതൃത്വത്തിലാണ് ഉരു കൊണ്ടു പോകുന്നത്. രണ്ട് ഉരുവിലുമായി 16 തൊഴിലാളികളുണ്ട്. നീറ്റിലിറക്കിയ ശേഷം ചാലിയാറിൽ നങ്കൂരമിട്ടിരുന്ന ഉരുക്കൾ കാണാൻ വിദേശികളടക്കം നിരവധി ആളുകൾ ബേപ്പൂരിലെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |