വടകര : ജി.എച്ച്.എസ്.എസ് അഴിയൂർ പൂർവ വിദ്യാർത്ഥി സംഘടന "ഓർമ്മച്ചെപ്പ് " അഞ്ചാം ക്ലാസിൽ പുതുതായി അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗ് സമ്മാനിച്ചു. 25 ബാഗുകൾ സംഘടനാ ചെയർമാൻ കാസിംഹാജി നെല്ലോളി പി.ടി.എ പ്രസിഡന്റ് നവാസ് നെല്ലോളി പ്രധാനദ്ധ്യാപകൻ സി.കെ സുരേന്ദ്രൻ എന്നിവർക്ക് കൈമാറി. ചടങ്ങിൽ ട്രഷറർ മുബാസ് കല്ലേരി, പ്രിൻസിപ്പൽ ജിതേഷ് , ഹാരിസ് മുക്കാളി, പാമ്പള്ളി ബാലകൃഷ്ണൻ, എൻ മാലതികൃഷ്ണൻ, സീമന്ദിനി പി, എന്നിവർ പ്രസംഗിച്ചു. ഓർമ്മച്ചെപ്പ് കൺവീനർ എ വിജയരാഘവൻ സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ് നിസാർ വി.കെ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |