കോഴിക്കോട്: കുട്ടികളിൽ നല്ല സംസ്‌കാരം വളർത്തിയെടുക്കാൻ രക്ഷിതാക്കൾ ശ്രമിക്കണമെന്നും മൂല്യങ്ങൾ അറിഞ്ഞു വളർന്ന പുതുതലമുറയിലാണ് ലോകത്തിന്റെ ഭാവിയെന്നും മാതാ അമൃതാനന്ദമയി. ബ്രഹ്മസ്ഥാന മഹോത്സവത്തിന്റെ ആദ്യ ദിനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അമ്മ. പ്രകൃതിയെ ആരാധിക്കാനും സംരക്ഷിക്കാനും പുതുതലമുറയെ പഠിപ്പിക്കണം. എല്ലാവരെയും അംഗീകരിക്കാനും ബഹുമാനിക്കാനുമാണ് സനാതന ധർമ്മം പഠിപ്പിക്കുന്നത്. വികാരത്തിലും വിചാരത്തിലുമല്ല വിവേകത്തിൽ ജീവിക്കണമെന്നും പറഞ്ഞു. ഹൈക്കോടതി ജഡ്ജി പി.ഗോപിനാഥ്, ഗോവ മുൻ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, എം.എൽ.എമാരായ കെ.പ്രവീൺകുമാർ, കെ.ജയന്ത്, ഗോകുലം ഗോപാലൻ, പ്രൊഫ. പത്മിനി എന്നിവർ അമ്മയെ മാതാ അമൃതാനന്ദമയിയെ ആദരിച്ചു. കോഴിക്കോട് മഠം പുറത്തിറക്കിയ അമൃതപ്രസാദം സുവനീർ ആചാര്യ എം.ആർ രാജേഷ് ഹൈക്കോടതി ജഡ്ജി പി.ഗോപിനാഥന് നൽകി പ്രകാശനം ചെയ്തു.അമ്മയുടെ നേതൃത്വത്തിൽ ഭജന, ധ്യാനം, ദർശനം എന്നിവയുമുണ്ടായി. ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം മാതാ അമൃതാനന്ദമയിയുടെ സാന്നിദ്ധ്യത്തിൽ മഹോത്സവത്തിന് കൊടിയേറിയതോടെ കാണാനും അനുഗ്രഹം തേടാനും ആയിരങ്ങളാണ് വെള്ളിമാട്കുന്ന് ആശ്രമത്തിൽ എത്തിയത്.
അമൃതശ്രീ അംഗങ്ങൾക്ക് കൈത്താങ്ങ്
സ്ത്രീ ശാക്തീകരണത്തിനും സ്വയംപര്യാപ്തതയ്ക്കുമായി പ്രവർത്തിക്കുന്ന സ്വയംസഹായ സംഘമായ അമൃതശ്രീ അംഗങ്ങൾക്ക് മഠത്തിന്റെ കൈത്താങ്ങ്. ജില്ലയിലെ മൂവായിരത്തോളം സ്ത്രീകൾക്ക് സാരിയും ധനസഹായവും വിതരണം ചെയ്തു. പ്രകൃതിക്ഷോഭങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ എന്നിവ നേരിടുന്ന സാധാരണക്കാരായ സ്ത്രീകളെ തൊഴിൽ പരിശീലനങ്ങളിലൂടെയും സാമ്പത്തിക സഹായങ്ങളിലൂടെയും മുന്നോട്ട് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് മാതാ അമൃതാനന്ദമയി മഠം അമൃതശ്രീ പദ്ധതി ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |