SignIn
Kerala Kaumudi Online
Thursday, 06 August 2026 3.08 AM IST

ആര്യങ്കോട് മിനി ടൂറിസം പദ്ധതിക്ക് സാദ്ധ്യതകളേറെ

vld1

വെള്ളറട: പ്രകൃതി കനിഞ്ഞരുളിയ നിരവധി പ്രദേശങ്ങൾ ഉൾപ്പെടുന്ന ആര്യങ്കോട് പഞ്ചായത്തിൽ മിനി ടൂറിസം പദ്ധതി നടപ്പിലാക്കിയാൽ പഞ്ചായത്തിൽ നിരവധി വികസനങ്ങൾക്ക് സാധ്യതയേറും.

പഞ്ചായത്തിലെ കിഴക്കൻമല,​ കോയിക്കൽ,​ പഴിഞ്ഞിപ്പാറ, കുറ്റിയായണിക്കാട് ചാനൽ പാലം തുടങ്ങിയ പ്രദേശങ്ങളിൽ പ്രകൃതി ഭംഗി വേണ്ടോളം നുകരുവാൻ ടൂറിസ്റ്റുകൾക്ക് അവസരമുണ്ടാകും. മിനി ടൂറിസം പദ്ധതി ആരംഭിച്ച് ഈരാറ്റിൻപുറം,​ അരുവിക്കര പദ്ധതികളുമായി ബന്ധപ്പെടുത്തി നടപ്പിലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കീഴാറൂരിലെ പഴിഞ്ഞിപ്പാറയെ ചടയമംഗലം ജടായുപാറയുടെ മാതൃകയിൽ വികസിപ്പിക്കാൻ നടപടിയുണ്ടായാൽ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറാൻ ഏറെ സാധ്യതയാണുള്ളത്.

പാറശാല നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട ആര്യങ്കോടിന്,​ ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കാൻ കഴിയും. പഞ്ചായത്തിന് നല്ലൊരു വരുമാവും നിരവധി പേർക്ക് ടൂറിസത്തെ ആശ്രയിച്ചുള്ള തൊഴിലും ലഭിക്കും.

സഞ്ചാരികളെത്തുന്നു

സഞ്ചാരികളെ ആകർഷിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ടൂറിസം പ്രമോഷൻ കൗൺസിലുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയാൽ ടൂറിസ്റ്റുകൾ അധികമായെത്തും. ഇപ്പോൾതന്നെ നിരവധി പേർ ഈരാറ്റിൻപുറം സന്ദർശിക്കാനെത്തുമ്പോൾ ഈ പ്രദേശങ്ങളും സന്ദർശിച്ചാണ് മടങ്ങുന്നത്. എന്നാൽ ടൂറിസ്റ്റുകൾക്ക് ആവശ്യമായ യാതൊരു സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല. പഞ്ചായത്തും കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചൊലുത്തിയാൽ സർക്കാർ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

നിരവധി പ്രദേശങ്ങൾ

ടൂറിസ്റ്റുകൾ എത്താത്ത പ്രദേശങ്ങളിൽ ലക്ഷക്കണക്കിന് രൂപയാണ് ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹായത്തോടെ നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി ഉപയോഗശൂന്യമായിട്ടിരിക്കുന്നത്. ചിറ്റാർനദി ഒഴുകുന്ന ആര്യങ്കോട് പഞ്ചായത്ത് പ്രദേശത്തുകൂടെയാണ് പഴിഞ്ഞിപ്പാറയിലെ കതളിവാഴചുനയും മാർത്താണ്ഡവർമ്മ മഹാരാജാവ് ഒളിച്ചിരുന്നുവെന്ന് പറയുന്ന ഒരു ഗുഹയും മറ്റ് നിരവധി പ്രദേശങ്ങളും ഇവിടെയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL