കോഴിക്കോട്: അന്താരാഷ്ട്ര സൈക്കിൾ ദിനത്തോടനുബന്ധിച്ച് സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ കോഴിക്കോട്, കാലിക്കറ്റ് ബൈക്കേഴ്സ് ക്ലബ്, സി.ഐ.എസ്.എഫ് കാലിക്കറ്റ് എയർപോർട്ട്, കോസ്റ്റ് ഗാർഡ് ബേപ്പൂർ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കോഴിക്കോട്, ഇ.എസ്.ഐ.സി കോഴിക്കോട്, ചാർട്ടേഡ് അക്കൗണ്ടന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോഴിക്കോട് എന്നിവ സംയുക്തമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. ബീച്ചിൽ ഒളിമ്പ്യൻ കെ.ടി ഇർഫാൻ ഫ്ലാഗ് ഒഫ് ചെയ്തു. സൈക്കിൾ റാലിയോടനുബന്ധിച്ചു നടത്തിയ സ്കിപ്പിംഗ് ചലഞ്ച് കമാൻഡന്റ് ജിതേന്ദ്ര സിംഗ് റത്തോർ ഉദ്ഘാടനം ചെയ്തു. റാലി കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നിന്ന് ആരംഭിച്ച് കോഴിക്കോട് ബീച്ചിൽ അവസാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |