SignIn
Kerala Kaumudi Online
Monday, 15 June 2026 2.13 AM IST

‘പ്രിയദർശിനി’ യാത്രയ്ക്ക് ഇന്ന് തുടക്കം

buss-
'​പ്രി​യ​ദ​ർ​ശി​നി​ ​സ്ത്രീ​ ​സൗ​ജ​ന്യ​ ​യാ​ത്ര​'​ ​എ​ന്നെ​ഴു​തി​യ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സി​ൽ​ ​ക​യ​റു​ന്ന​ ​യാ​ത്ര​ക്കാ​രി.​ ​ഇ​ന്നു​മു​ത​ലാ​ണ് ​ഈ​ ​ഇ​ന്ദി​രാ ​ഗ്യാ​ര​ന്റി​ ​ ​പ്രാ​ബ​ല്യ​ത്തി​ൽ​ ​വ​രു​ന്ന​ത്.​ ​കോ​ഴി​ക്കോ​ട് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സ്റ്റാ​ൻ​ഡി​ൽ​ ​നി​ന്നു​ള്ള​ ​ദൃ​ശ്യം ഫോട്ടോ - രോ​ഹി​ത്ത് ​ത​യ്യിൽ

ഉദ്ഘാടനം രാവിലെ 9ന്

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ഇന്ദിരാ ഗാരന്റി പദ്ധതിയുടെ ഭാഗമായി 'പ്രിയദർശിനി സൗജന്യ യാത്ര’യ്ക്ക് തുടക്കം.

ഓർഡിനറി കെ.എസ്.ആർ.ടി.സി. ബസുകളുടെ മുൻവശത്തും വാതിലുകൾക്ക് സമീപവുമായി ‘പ്രിയദർശിനി’ സ്റ്റിക്കറുകൾ പതിപ്പിച്ചാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. സ്റ്റിക്കർ ഒട്ടിച്ച ബസുകളിൽ മാത്രമാണ് സൗജന്യയാത്ര. ഇന്ന് രാവിലെ ഒന്പതിന് കോഴിക്കോട് ഡിപ്പോയിൽ എം.കെ. രാഘവൻ എം.പി പദ്ധതി ഉദ്ഘാടനം ചെയ്യും. ഇതിനു ശേഷമാണ് യാത്രാ ആനുകൂല്യം ലഭിക്കുക. വിവിധ മണ്ഡലങ്ങളിലെ പ്രാദേശിക എം.എൽ.എമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക നേതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ ഉദ്ഘാടനം നടക്കും. ആദ്യ സർവീസുകളിൽ വനിതാ ഡ്രൈവർമാരും വനിതാ കണ്ടക്ടർമാരുമായിരിക്കും ഡ്യൂട്ടിയിലുണ്ടാകുക. ഈ ബസുകളിൽ വിദ്യാർത്ഥിനികൾക്ക് കൺസഷൻ ടിക്കറ്റ് എടുക്കേണ്ട.

ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രയുടെ ആനുകൂല്യം ലഭിക്കും.

ശ്രദ്ധിക്കണം ഇവ

സൗജന്യ യാത്രയ്ക്കും സീറോ ടിക്കറ്റ് നിർബന്ധമാണ്. ടിക്കറ്റ് എടുക്കാത്തവർക്ക് 500 രൂപ പിഴ

യാത്ര ആരംഭിക്കുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും ടിക്കറ്റിൽ രേഖപ്പെടുത്തണം

5 മുതൽ11 വയസ് വരെ ഉള്ള ആൺകുട്ടികൾ കൂടെ ഉണ്ടെങ്കിൽ അവർക്ക് പണം നൽകി ഹാഫ് ടിക്കറ്റ് എടുക്കണം.

പുരുഷന്മാർ കൂടെ ഉണ്ടെങ്കിൽ ആ കാര്യം പറഞ്ഞുവേണം ടിക്കറ്റ് എടുക്കാൻ

സൗജന്യ യാത്ര നടത്തുന്ന സ്ത്രീകൾക്ക് നിലവിൽ ഓർഡിനറിയിൽ ഉള്ളത് പോലെ 15 കിലോ ലഗേജ് വരെ സൗജന്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL