SignIn
Kerala Kaumudi Online
Monday, 15 June 2026 2.51 AM IST

നിപ: ആശങ്കയകലുന്നു

wwetttt
മെഡിക്കൽ കോളേജ് സന്ദർശിച്ച ശേഷം ആരോഗ്യ മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനം.

രാഷ്ട്രീയ വിവാദങ്ങൾക്കിടെ ജില്ലയിൽ നേരിട്ടെത്തി ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ വിമർശനങ്ങൾക്കിടെ ആരോഗ്യ മന്ത്രി ജില്ലയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഉച്ചയോടെ ജില്ലയിലെത്തിയ മന്ത്രി വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് ഉന്നത തല യോഗം ചേർന്നു. തുടർന്ന് മെഡിക്കൽ കോളേജിലെത്തി ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനിലയും ആശുപത്രിയിലെ ഒരുക്കങ്ങളും പരിശോധിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി നിപ പ്രതിരോധ പ്രവർത്തനങ്ങൾ പാളിയെന്നാരോപിച്ചും ആരോഗ്യ മന്ത്രി നേരിട്ട് ജില്ലയിലെത്തി കാര്യങ്ങൾ ഏകോപിപ്പിച്ചില്ലെന്നുമുള്ള വിമർശനങ്ങളാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കം ഉയർത്തിയിരുന്നത്. കണ്ടെയ്ൻമെന്റ് സോണിലുള്ള പ്രദേശവാസികളെ ഫോണിൽ വിളിച്ച് ആത്മവിശ്വാസം പകരാൻ പോലും അനുവദിച്ചില്ലെന്നാരോപിച്ച് എം.എൽ.എ പി.എ. മുഹമ്മദ് റിയാസ് പ്രതിഷേധവുമായി എത്തിയിരുന്നു. എന്നാൽ നിപ പ്രതിരോധം പാളിയിട്ടില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. അതേ സമയം ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾ തന്റെ നേർക്കുള്ളതാണെന്നും 2018 ലെ സാഹചര്യമല്ലെന്നും അതുമായി താരതമ്യം ചെയ്യരുതെന്നും വ്യക്തമാക്കി. നിപ ഇതുവരെ അപകടകാരിയായിട്ടില്ലെന്നും ആരോഗ്യ വകുപ്പ് എല്ലാ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. രോഗിയുടെ ജീവൻ നിലനിർത്തുന്നതിനും രോഗവ്യാപനം തടയുന്നതിനുമായി ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ആത്മാർഥമായി പ്രവർത്തിക്കുകയാണെന്നും ഈ ഘട്ടത്തിൽ രാഷ്ട്രീയ വിവാദങ്ങൾ ഉയരുന്നത് ആരോഗ്യപ്രവർത്തകരെ മാനസികമായി വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മരുന്നില്ലെന്ന ആരോപണം അടിസ്ഥാന രഹിതം

ചികിത്സയുടെ ഭാഗമായി രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് മുതൽ റിബാവറിൻ മരുന്ന് നൽകുന്നുണ്ട്. കൂടാതെ 12-ന് മോണോക്ലോണൽ ആന്റിബോഡിയുടെ ആദ്യ ഡോസും നൽകി. ഇന്ത്യയിൽ സ്റ്റോക്ക് ഇല്ലാതിരുന്ന റെംഡെസിവിർ മരുന്ന് ബഹ്‌റൈനിൽനിന്ന് കണ്ണൂരിലെത്തിച്ചു. ഇതിന്റെ ആദ്യ ഡോസ് രോഗിക്ക് നൽകിയിട്ടുണ്ട്. നിലവിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗിയുടെ സ്ഥലമായ രാമനാട്ടുകര ഭാഗം നിലവിൽ കണ്ടെയ്ൻമെന്റ് ആക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ​രി​ശോ​ധ​ന​ ​തു​ട​ർ​ന്ന് ​കേ​ന്ദ്ര​സം​ഘം

നി​പ​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​എ​ത്തി​യ​ ​കേ​ന്ദ്ര​സം​ഘം​ ​(​ഇ​ന്ത്യ​ൻ​ ​കൗ​ൺ​സി​ൽ​ ​ഓ​ഫ് ​മെ​ഡി​ക്ക​ൽ​ ​റി​സ​ർ​ച്ച് ​(​ഐ.​സി.​എം.​ആ​ർ​)​ ​ഇ​ന്ന​ലേ​ ​മേ​ലെ​ ​വാ​രം​ ​അ​ർ​ബ​ൻ​ ​ഹെ​ൽ​ത്ത് ​സെ​ന്റ​ർ,​ ​രാ​മ​നാ​ട്ടു​ക​ര​ ​ന​ഗ​ര​സ​ഭ​ ​കാ​ര്യാ​ല​യം​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രും​ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​നം​ ​പ്ര​തി​നി​ധി​ക​ളു​മാ​യും​ ​ച​ർ​ച്ച​ ​ന​ട​ത്തി.​ ​തു​ട​ർ​ന്ന് ​രോ​ഗി​യു​ടെ​ ​വീ​ടും​ ​പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​സം​ഘം​ ​സ​ന്ദ​ർ​ശി​ച്ച് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ക​യും​ ​രാ​മ​നാ​ട്ടു​ക​ര​ ​ന​ഗ​ര​സ​ഭ​ ​പ​രി​ധി​യി​ലെ​ ​വ​വ്വാ​ലു​ക​ളു​ടെ​ ​വി​വി​ധ​ ​ആ​വാ​സ​കേ​ന്ദ്രം​ ​ഉ​ൾ​പ്പെ​ടെ​ ​രോ​ഗി​ ​സ​ന്ദ​ർ​ശി​ച്ച​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​വി​ശ​ദ​മാ​യി​ ​നി​രീ​ക്ഷ​ണ​വും​ ​ന​ട​ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL