കാവിലുംപാറ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായി കാവിലുംപാറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മാതൃക സി.ഡി.എസ് അനുമോദന ചടങ്ങും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിൽപറമ്പത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ കെ.കെ. മോളി അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ സംസ്ഥാന പരിശീലകൻ ജയൻ പൂക്കാട് വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസെടുത്തു.
സുജിന ബാബു, കെ.ടി. സുരേഷ് എന്നിവർ പ്രസംഗിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഗീതാ രാജൻ സ്വാഗതവും സാമൂഹ്യ ഉപസമിതി കൺവീനർ മോളി സന്തോഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |