കൊയിലാണ്ടി: നന്തി ശ്രീ സത്യസായി വിമൻസ് കോളേജ്, ശ്രീശൈലം ക്യാമ്പസും ഐ ഫൗണ്ടേഷൻ കാലിക്കറ്റും സംയുക്തമായി സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഉച്ച വരെ നടന്ന ക്യാമ്പ് ഡോ.സതീഷ്.കെ.വി. പരിപാടി ഉദ്ഘാടനം ചെയ്തു.
വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നേത്രരോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും കണ്ണുകളുടെ സംരക്ഷണ മാർഗങ്ങളെക്കുറിച്ചും പങ്കെടുക്കുന്നവർക്ക് ബോധവത്ക്കരണം നൽകി.
കോളേജ് പ്രിൻസിപ്പാൾ ഡോ.വി.എസ്.അനിത സ്വാഗതം പറഞ്ഞു. എ ഒ സുനന്ദ.ജെ.റെഡ്ഡി, അസിസ്റ്റന്റ് പ്രൊഫസർമാരായ ശ്രുതി.കെ, അനുശ്രീ എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |