SignIn
Kerala Kaumudi Online
Sunday, 28 June 2026 2.14 AM IST

ഞാറ്റുവേല ചന്തയ്ക്ക് തുടക്കം

news-
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഖപൊലിലു പറമ്പത്ത് ഉദ്ഘാ ടനം ചെയ്യുന്നു.

തൊട്ടിൽപ്പാലം: കാവിലുംപാറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഞാറ്റുവേല ചന്ത' ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലൂർപറമ്പത്ത് തൊട്ടിൽ പാലത്ത് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്സൺ കെ.കെ. മോളി അദ്ധ്യക്ഷത വഹിച്ചു. സുജിന ബാബു, ബോബി മൂക്കൻതോട്ടം, മണലിൽ രമേശൻ, പി. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. കാർഷിക റിസോഴ്സ് പേഴ്സൺ രജില സ്വാഗതവും സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ ഗീത രാജൻ നന്ദിയും പറഞ്ഞു. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ചന്തയിൽ മികച്ചയിനം കുരുമുളക് തൈകൾ, വിവിധതരം കാർഷിക തൈകൾ എന്നിവ ലഭ്യമാണ്. കാർഷിക ഉൽപ്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ ചന്ത സംഘടിപ്പിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL