SignIn
Kerala Kaumudi Online
Saturday, 18 July 2026 3.46 AM IST

സ്വാഗതസംഘം രൂപീകരിച്ചു

sathi
സ്വാഗത സംഘം രൂപീകരണം

ചെറുവണ്ണൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ചെറുവണ്ണൂർ ഏരിയാ സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു . ചെറുവണ്ണൂർ ഏരിയാ പ്രസിഡന്റ് ചന്ദ്രൻ ചാലിയകത്ത്‌ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട്‌ കോർപ്പറേഷൻ കൗൺസിലർ പി.പി.ബീരാൻ കോയ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മറ്റി അംഗം ടി.അഹമ്മദ്‌ കബീർ ഏരിയാ സെക്രട്ടറി കെ.പി.അബ്ദുൾ സലാം ആസ്യ കൃഷ്ണകുമാർ കൂട്ടുങ്ങൽ ആജയ്‌ ഗോഷ്‌ ടി.ഷാഹിദ്‌ തുടങ്ങിയവർ പ്രസംഗിച്ചു. കോഴിക്കോട്‌ കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.രാജീവ്‌ കൗൺസിലർമാരായ ഷിനു പിണ്ണാണത്ത്‌ ,അജിതാ കുമാരി എന്നിവർ രക്ഷാധികാരികളായും പി.പി.ബീരാൻ കോയ ചെയർമാനായും സ്വാഗതസംഘം രൂപീകരിച്ചു. പി.പി.ഉമ്മർ, സി.വി.ഹനീഫ ,പലേരി സുനിൽ കുമാർ, എം.കെ.അബ്ദുൾ നാസർ , എം.ഹെഗൽ, എം.അബുൾ റഫീഖ്‌, സി.പി ഹേമന്ത്‌ കുമാർ, പേരോത്ത്‌ പ്രകാശൻ എന്നിവരാണ് മറ്റ് ഭാരവാഹികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL