ഫറോക്ക്: 2025-26 വർഷത്തെ വാർഷിക പദ്ധതി പുരോഗതിയിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ പന്ത്രണ്ടാം സ്ഥാനവും കൈവരിച്ച ഫറോക്ക് നഗരസഭയ്ക്കുള്ള പുരസ്കാരം ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹനനിൽ നിന്ന് ഫറോക്ക് നഗരസഭ ചെയർപേഴ്സൺ സി.ചന്ദ്രിക ഏറ്റുവാങ്ങി. ജില്ലാ കളക്ടർ എം. എസ്. മാധവിക്കുട്ടി, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം. മൊയ്തീൻ കോയ, ഇ. കെ. താഹിറ, നഗരസഭാ സെക്രട്ടറി കെ. പി. എം. നവാസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എന്നിവർ പങ്കെടുത്തു. നഗരസഭയുടെ വികസന കുതിപ്പിന് ഊർജ്ജം പകരുന്നതാണ് നേട്ടമെന്ന് ചെയർപേഴ്സൺ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |