SignIn
Kerala Kaumudi Online
Saturday, 18 July 2026 3.45 AM IST

ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ സമ്മേളനത്തിന് തുടക്കം

dyfi
ഡി.​വൈ.​എ​ഫ്.​ഐ​ ​വ​യ​നാ​ട് ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ ​ന​ഗ​രി​യി​ൽ​ ​ഉ​യ​ർ​ത്താ​നു​ള്ള​ ​കൊ​ടി​മ​ര​-​ ​പ​താ​ക​ ​ജാ​ഥ​ക​ൾ​ ​മാ​ന​ന്ത​വാ​ടി​യി​ൽ​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​സം​ഗ​മി​ച്ച​പ്പോൾ

മാനന്തവാടി: ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ സമ്മേളനത്തിന് തുടക്കമായി. പൊതു സമ്മേളന നഗരിയായ മാനന്തവാടി ഗാന്ധിപാർക്കിലെ ' പുഷ്പൻ നഗറിൽ' സ്വാഗതസംഘം ചെയർമാൻ ടി കെ പുഷ്പൻ പതാക ഉയർത്തി. പാടിച്ചിറ രവി ശശി രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ഷിജി ഷിബു ക്യാപ്ടനായ കൊടിമര ജാഥയും പൊഴുതന കുട്ടിപ്പ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് കെ ആർ ജിതിൻ ക്യാപ്ടനായുള്ള പതാക ജാഥയും വടുവഞ്ചാൽ ഷാജി രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് എം രമേശ് ക്യാപ്ടനായ കപ്പി കയർ ജാഥയും മാനന്തവാടി എൽഎഫ് കവലയിൽ സംഗമിച്ച് പ്രകടനമായാണ് പൊതുസമ്മേളന നഗരിയിലേക്കെത്തിയത്.
പതാക സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി വി സദേവനും കൊടിമരം സംഘാടക സമിതി ചെയർമാൻ ടി കെ പുഷ്പനും കപ്പികയർ സംഘാടക സമിതി ട്രഷറർ പി ടി ബിജുവും ഏറ്റുവാങ്ങി. ഇന്ന് രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം കേന്ദ്ര സെക്രട്ടേറിയറ്റംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എട്ട് ബ്ലോക്ക് കമ്മിറ്റികളിൽ നിന്നായി 243 പ്രതിനിധികളും പ്രൊഫഷണൽ വിഭാത്തിൽ അഞ്ചും തമിഴ്നാട് നീലഗിരിയിൽ നിന്നുള്ള അഞ്ചു സൗഹാർദ്ദ പ്രതിനിധികളുമുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL