കക്കട്ടിൽ: സെൻസസ് ഡ്യൂട്ടിക്ക് എത്തിയ അദ്ധ്യാപികയോട് വീട്ടുടമ അപമര്യാദയായി പെരുമാറിയതായി പരാതി.
വളയം സ്വദേശി കെ.കെ.അഞ്ജലിയാണ് കുറ്റ്യാടി പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് നരിപ്പറ്റ വില്ലേജ് പതിനേഴാം വാർഡിലെ കിഴക്കേടത്തുകുനി എന്ന വീട്ടിൽ നിന്നാണ് ഉടമ വ്യക്തിഹത്യ നടത്തുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തതതെന്ന് അദ്ധ്യാപിക പരാതിയിൽ പറയുന്നത്. ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത വ്യക്തിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. നരിപ്പറ്റ നോർത്ത് എൽ.പി. സ്കൂൾ അദ്ധ്യാപികയായ അഞ്ജലി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |