SignIn
Kerala Kaumudi Online
Thursday, 20 August 2026 1.01 AM IST

ബൈക്കിൽ കാറിടിച്ച് അപകടം, ഗുരുതര പരിക്കോടെ 18കാരൻ റോഡിൽ കിടന്നത് അരമണിക്കൂറോളം, പിന്നാലെ മരണം

farzeen-accident
ഫർസീൻ അഹമ്മദ്

കോഴിക്കോട്: ദേശീയപാതയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് 18കാരൻ റോഡിൽ ചോരവാർന്ന് കിടന്നത് 25 മിനുട്ടോളം. ഒടുവിൽ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിച്ചു. കോഴിക്കോടാണ് സംഭവം. ചേമഞ്ചേരികാപ്പാട് റെയ്‌ഷാസിൽ ഫൈസൽ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് ആണ് മരിച്ചത്.

അത്തോളിയിലെ ദന്താശുപത്രിയിൽ പോയശേഷം തിരികെ മടങ്ങിവരികയായിരുന്ന ഫർസീന്റെ ബൈക്കിൽ അതേദിശയിൽ വന്ന കാറിടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ഫർസീൻ എതിർദിശയിൽ വന്ന വേറൊരു കാറിനടിയിലേക്ക് വീണു. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചോരവാർന്ന് ഫർസീൻ റോഡിൽകിടന്നെങ്കിലും വഴിയിലൂടെപോയ പലരും മൊബൈലിൽ അപകടത്തിന്റെ ചിത്രം പകർത്താൻ മാത്രമാണ് ശ്രദ്ധിച്ചതെന്ന വിമർശനം ഉയരുന്നുണ്ട്.

അരമണിക്കൂർ കഴിഞ്ഞ് സ്ഥലത്തെ യാത്രക്കാരും തൊഴിലാളികളും അറിയിച്ചതനുസരിച്ച് ആംബുലൻസെത്തി കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ഫർസീനെ ഇടിച്ചിട്ട കാർ ഏതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

English Summary

An 18-year-old boy, Farzeen Ahmed, died in Kozhikode following a bike accident on the National Highway. He lay bleeding on the road for approximately 25 minutes before being transported to the hospital. Farzeen, son of Faisal Ahmed from Chemancherry Kappad, succumbed to his injuries shortly after admission.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, DEATH, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA