മുക്കം: അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന ‘ബാല്യസ്പന്ദനം’ പദ്ധതിക്ക് മുക്കം നഗരസഭയിൽ തുടക്കമായി. പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ചേന്ദമംഗല്ലൂർ അങ്കണവാടിയിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അബ്ദുൾ അസീസ് വാർപ്പിൽ, ബിന്ദു കെ.പി, ഭവന വിനോദ്, റാഷിദ് കുന്നത്ത്, മനീഷ ഉള്ളാട്ടിൽ, നഗരസഭാ കൗൺസിലർമാരായ ഷഫീഖ് മാടായി, ബനൂജ, ബബിത മനോജ്, പ്രസന്നകുമാരി, ഷിനി പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ. രൂപ പദ്ധതി വിശദീകരണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |