SignIn
Kerala Kaumudi Online
Sunday, 06 September 2026 4.07 AM IST

ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് 12ന്  

crickettttt-
ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്

കോഴിക്കോട്: ക്രിക്കറ്റ് അസോ.ഫോർ ദി ബ്ലൈൻഡ് ഇൻ കേരള (സി.എ.ബി.കെ) സംഘടിപ്പിക്കുന്ന കാഴ്ച്ചപരിമിതരായ പുരുഷൻമാർക്കുള്ള 13-ാമത് ഓൾ കേരള നവാസ് നിസാർ ട്രോഫി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് 12ന് ആരംഭിക്കും. സംസ്ഥാനത്തെ ആറു ജില്ലകളിൽ നിന്നുള്ള ടീമുകൾ ഏറ്റുമുട്ടുന്ന ചാമ്പ്യൻഷിപ്പ് 2027 ഫെബ്രുവരി വരെ തുടരും. ആലുവ ബ്ലൈൻഡ് സ്‌കൂളിലാണ് ആദ്യ മത്സരം. തുടർന്ന് ഓരോ മാസവും വിവിധ ജില്ലകളിലായി മത്സരങ്ങൾ നടക്കും. നവാസ് നിസാർ ട്രോഫിക്കൊപ്പം 180 ദിവസത്തെ കാഴ്ച്ചപരിമിതരുടെ ക്രിക്കറ്റ് അവബോധപ്രചാരണ ക്യാമ്പയിനും സി.എ.ബി.കെ സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ സി.എ.ബി.കെ ജനറൽ സെക്രട്ടറി രജനീഷ് ഹെന്റി, മുഹമ്മദ് റഷാദ് പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL