രാമനാട്ടുകര: രാമനാട്ടുകര നഗരസഭയിലെ കുനിയിൽതോട് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ കല്ലട മുഹമ്മദലിക്കും നഗരസഭ സെക്രട്ടറിക്കും വോയ്സ് ഓഫ് കോടമ്പുഴ നിവേദനം നൽകി. സെക്രട്ടറി പി.എം.ഷെരീഫ് രാമനാട്ടുകര മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ വി.മിഥുഷ, കൗൺസിലർ ആയിഷ ജസ്ന, വോയ്സ് ഓഫ് കോടമ്പുഴയുടെ പ്രസിഡന്റ് എൻ.പി.യൂസഫലി, ട്രഷറർ സി.കെ.നൗഷാദ്, ജോ:സെക്രട്ടറി അഖിൽ രാമച്ചംകണ്ടി എന്നിവർ പങ്കെടുത്തു. തോടിന്റെ ഇരു കരകളിലും സ്വകാര്യ വ്യക്തികൾ കൈയേറിയതോടെ തോടിന്റെ വീതി കുറഞ്ഞ് ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. തോട്ടിൽ മാലിന്യം നിറഞ്ഞ് വെള്ളം കെട്ടികിടക്കുന്നതിനാൽ പ്രദേശത്ത് പകർച്ചവ്യാധി സാദ്ധ്യതയേറെയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |