താമരശ്ശേരി: ബി.ആർ.സി യുടെ നേതൃത്വത്തിൽ കിടപ്പിലായ ഭിന്നശേഷി കുട്ടികളുടെ കുടുംബ സംഗമം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് ഉദ്ഘാടനം നിർവഹിച്ചു. ബി.ആർ.സിക്ക് കീഴിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും സംഗമമാണ് വ്യാപാര ഭവനിൽ സംഘടിപ്പിച്ചത്. റസീന സിയാലി അദ്ധ്യക്ഷത വഹിച്ചു. വി.ആർ. കാവ്യ, ആസാദ് കാരാടി, ബാബു കുടുക്കിൽ, ഷമീം അഹമ്മദ്, മുസ്തഫ പാലോളി, പി.ഷമീർ, ബി.അരുൺ, വി. പ്രമോദ്, കെ.പി.സജിന, വി.എം മെഹറലി, ഡോ. അബ്ദുൽ റഷീദ്, പി.കെ.നൗഷാദ്, പി.അബ്ദുൽ ബഷീർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |