മുക്കം: ആയുർവേദ ദിനാഘോഷത്തിന്റെ ഭാഗമായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി ഉദ്ഘാടനം ചെയ്തു. സി.എ. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. റാഷിദ് കുന്നത്ത്, ബിന്ദു കെ.പി, മനീഷ ഉള്ളാട്ടിൽ, ഭവന വിനോദ്, ജസീല അസീസ്, ഷഫീഖ് മാടായി, ഗിരിജ, ബനൂജ, ബിന്ദു രാജൻ, ബാബു മണാശ്ശേരി, ലീല പുൽപറമ്പിൽ, സുനിൽ പൊയ്യരി,ഗഫൂർ എന്നിവർ പ്രസംഗിച്ചു. ആരോഗ്യ ബോധവത്കരണ ക്ലാസിനും മെഡിക്കൽ ക്യാമ്പിനും ഡോക്ടർമാരായ ഗോകുലൻ, ഷമീഗ, പൊന്നി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |