മുക്കം : താഴക്കോട് എ.യു.പി സ്‌കൂളിൽ പി.എം പോഷൺ പദ്ധതിയുടെ 2025-26 വർഷത്തെ സോഷ്യൽ ഓഡിറ്റിന്റെ രണ്ടാം ഘട്ടമായി 'സ്കൂൾ സഭ' സംഘടിപ്പിച്ചു. കിലയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം മുക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മനീഷ ഉള്ളാട്ടിൽ നിർവഹിച്ചു. മുക്കം നഗരസഭ കൗൺസിലർ റൈനീഷ് നീലാംബരി അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ ഓഡിറ്റുമായി ബന്ധപ്പെട്ട റിപ്പോർട്ട് അവതരണം കെ.ബി സാജിത നിർവഹിച്ചു.കില റിസോഴ്സ് പേഴ്സൺ കെ. ബഷീർ പദ്ധതി വിശദീകരണം നടത്തി.കെ.ആർ മീവാർ, കെ.സോജൻ, അശോകൻ, പ്രസാദ്, കെ.ബി പ്രിയ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |