SignIn
Kerala Kaumudi Online
Sunday, 27 September 2026 2.37 AM IST

ആവേശം ചോരാതെ കൊട്ടിക്കലാശം

elec
ഉപതിരഞ്ഞെടുപ്പ്

കോഴിക്കോട്: കുറ്റിച്ചിറ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ആവേശം ചോരാതെ കൊട്ടിക്കലാശം. വൈകിട്ട് 4.30 തോടെ ബീച്ചിൽ പ്രവർത്തകരെല്ലാം നിറപ്പകിട്ടും താളമേളവും ഒരുക്കി വീറും വാശിയുമോടെ ആഘോഷം തുടങ്ങിയിരുന്നു. ഒപ്പം മൂന്ന് മുന്നണികളിലെ സ്ഥാനാർത്ഥികളും ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രചാരണത്തിന്റെ അവസാനഘട്ടത്തിന് ആവേശം പകർന്നു. അവസാന നിമിഷത്തിലും പരമാവധി വോട്ടർമാരെ നേരിൽ കണ്ടും വീടുകൾ കയറിയിറങ്ങിയും വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സ്ഥാനാർത്ഥികൾ. വൈകിട്ട് ആറിന് കൊട്ടികലാശം സമാപിച്ചു. ഇന്ന് നിശ്ശബ്ദ പ്രചാരണം. പിന്നാലെ നാളെ രാവിലെ കുറ്റിച്ചിറക്കാർ പോളിംഗ് ബൂത്തിലെത്തി വിധിയെഴുതും. ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഏക വാർഡാണ് കുറ്റിച്ചിറ. നിലവിലെ വാർഡ് നിലനിർത്തുകയെന്ന ലക്ഷ്യവുമായി യു.ഡി.എഫും വാർഡ് തിരിച്ചുപിടിക്കാനുള്ള ശ്രമവുമായി എൽ.ഡി.എഫും വോട്ടുവിഹിതം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എൻ.ഡി.എയും സജീവമായി രംഗത്തുണ്ട്. എട്ട് ബൂത്തുകളിലായി 9712 വോട്ടർമാരാണ് കുറ്റിച്ചിറയിലുള്ളത്. തിങ്കളാഴ്ച രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 29ന് രാവിലെ പത്തിന് വോട്ടെണ്ണൽ ആരംഭിക്കും. മുൻ വാർഡ് കൗൺസിലർ ഫാത്തിമ തഹ്ലിയ രാജിവെച്ചതിനെ തുടർന്നാണ് കുറ്റിച്ചിറ ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL