മടവൂർ: ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ മടവൂർ ഫോറസ്ട്രി ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പീച്ചി–വാഴാനി വന്യജീവി സങ്കേതത്തിൽ ത്രിദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. കേരള വനം വകുപ്പിന്റെയും തൃശൂർ ബയോ നേച്ചർ ക്ലബിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് നടന്നത്. തൃശൂർ ബയോ നേച്ചർ ക്ലബ് കോ-ഓർഡിനേറ്റർ ഡോ. അബ്ദുൽ സലാം, മുഹമ്മദ് ഷിബ്‌ലി, ഫോറസ്ട്രി ക്ലബ് ഗ്രീൻ കൺസർവേറ്റർ ഡോ. പി.കെ. ആരിഫ്, അസിസ്റ്റന്റ് ഗ്രീൻ കൺസർവേറ്റർ കെ.കെ. ജിതുല ശ്രീനിവാസ്, എച്ച്. റെസ്‌റ്റം, പി. സജ്ഞീർ, ഇഷ ബിൻത്ത് ജലീൽ, മുഹമ്മദ് അമാൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |