ബാലുശ്ശേരി: ദേശീയ 'പോഷൺ മാഹ്' (പോഷകാഹാര മാസം) ആചരണത്തിന്റെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്തും വനിതാ ശിശുവികസന വകുപ്പ് ഐ.സി.ഡി.എസ്. ബാലുശ്ശേരിയും സംയുക്തമായി പോഷകാഹാര പ്രദർശനം സംഘടിപ്പിച്ചു. 'നമ്മുടെ അങ്കണവാടി നമ്മുടെ ഉത്തരവാദിത്തം' എന്ന പ്രമേയത്തിൽ ബാലുശ്ശേരി ജി.എൽ.പി. സ്കൂളിലാണ് പ്രദർശനം ഒരുക്കിയത്. പരിപാടി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗളദാസ് ത്രിവേണി ഉദ്ഘാടനം നിർവഹിച്ചു. സമീറ കുവ്വക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
കെ. ദീപ, പുഷ്പ, യു.കെ. സിറാജ്, ബതീഷ് കളത്തേടത്ത്, എൻ.പി. റിഷാന, സതീഷ് ചന്ദ്രൻ, സി.കെ. രാജീവൻ, സജീവൻ വി.കെ, റീജ കണ്ടോത്ത് കുഴി, പി.വി. ഷീന പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |