കോഴിക്കോട്: കേരള മാപ്പിള കലാ അക്കാഡമി കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തിൽ കാഥിക എച്ച്.റംലാ ബീഗത്തിന്റെ മൂന്നാം ഓർമ്മ ദിനം ആചരിച്ചു. ദേശീയ ജനറൽ സെക്ടറി കുന്ദമംഗലം സി.കെ ആലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ടി.പി അബ്ദുള്ള ചെറുവാടി അദ്ധ്യക്ഷനായി. സലാം മാവൂർ മുഖ്യാതിഥിയായി. ഗായകരായ റഹ്‌മാൻ വാഴക്കാട്, കുഞ്ഞു മരക്കാർ പുന്നക്കൽ, ആയിശാ സിനി, ഷൈജ മടവൂർ, നടൻ ജബ്ബാർ എന്നിവരെ കേളീ കേരള കർമ്മ ശ്രേഷ്ഠ കീർത്തി ഗായക നടന പുരസ്ക്കാരം നൽകി ആദരിച്ചു. എ.സി അസീസ്, മുനീർ, അഫ് മിഷ്, ശിഹാബ് കിഴിശ്ശേരി, അമീർ, അജ്മൽ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |