SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.33 AM IST

ലഹരിക്കെതിരെ ബോധപൗർണമി

kodiyathoor
കേരളകൗമുദിയും കൊടിയത്തൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ബോധപൗർണമി ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാറിൽ സ്‌കൂൾ പ്രിൻസിപ്പൽ ഷക്കീം കീലത്ത് പ്രസംഗിക്കുന്നു

കൊടിയത്തൂർ: കേരളകൗമുദിയും കൊടിയത്തൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ബോധപൗർണമി ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചർ ഉദ്ഘാടന ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എം ജമാൽ അദ്ധ്യക്ഷത വഹിച്ചു. സുജ ടോം (കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), മജീദ് മൂലത്ത് (കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), അഹമ്മദ് കുട്ടി (പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ), കസ്ന ഹമീദ് (പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ), പ്രേമ ടീച്ചർ (പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ) എന്നിവർ പ്രസംഗിച്ചു. ക്രൈംബ്രാഞ്ച് എസ്.ഐ സാജൻ പുതിയോട്ടിൽ ക്ലാസെടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ ഷക്കീം കീലത്ത് സ്വാഗതവും കേരളകൗമുദി കൊടിയത്തൂർ ലേഖകൻ ജബ്ബാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL