SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.33 AM IST

ഉപതിരഞ്ഞെടുപ്പ്: പോളിംഗ് 54.38 % കുറ്റിച്ചിറയിൽ ആര് ? ഫലം ഇന്നറിയാം

polling-
ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ​ ിലെ പോളിംഗ് ബൂത്തായ ​കോ​ഴി​ക്കോ​ട് ​കു​റ്റി​ച്ചി​റ​ ​ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ൽ​ ​വോ​ട്ട് ​ചെ​യ്യാ​നെ​ത്തി​യ​വർ

കോഴിക്കോട്: കുറ്റിച്ചിറ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ ജില്ലയിൽ 54.38 ശതമാനം പോളിംഗ്. കുറവ് പോളിംങ്ങാണിത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വാർഡിൽ 58 ശതമാനം ആയിരുന്നു. വാർഡിലെ 9,712 വോട്ടർമാരിൽ 5,281 പേർ വോട്ട് രേഖപ്പെടുത്തി. പുരുഷ വോട്ടർമാരിൽ 51.56 ശതമാനവും വനിതാ വോട്ടർമാരിൽ 57.23 ശതമാനവുമാണ് പോൾ ചെയ്തത്. ആകെ 4,895 പുരുഷ വോട്ടർമാരിൽ 2,524 പേരും 4,817 വനിതാ വോട്ടർമാരിൽ 2,757 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്. അതേ സമയം പോളിംഗ് ശതമാനത്തിലുണ്ടായ ഇടിവ് മുന്നണികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പേരാമ്പ്ര നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ചതിനെ തുടർന്ന് ഫാത്തിമ തഹ്‌ലിയ കൗൺസിലർ സ്ഥാനം രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കുറ്റിച്ചിറയിൽ കളമൊരുങ്ങിയത്. മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി ഫർസീന അറയ്ക്കൽ, ഐ.എൻ.എൽ സ്ഥാനാർത്ഥി ടി.ടി. ജംഷീന, ബി.ജെ.പി സ്ഥാനാർത്ഥി കെ. ജീജ എന്നിവരാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

 എട്ട് ബൂത്തുകൾ, 9712 വോട്ടർമാർ

ആകെ 9712 വോട്ടർമാരാണുള്ള കുറ്റിച്ചിറ വാർഡിൽ എട്ട് ബൂത്തുകളിലായാണ് വോട്ടെടുപ്പ് ക്രമീകരിച്ചിരുന്നത്. കുറ്റിച്ചിറ ജി.വി.എച്ച്.എസ്.എസ്., പരപ്പിൽ സ്കൂൾ, സെന്റ് ജോസഫ്സ് ബോയ്സ് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പോളിംഗ് കേന്ദ്രങ്ങൾ. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ 5603 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മുസ്‌ലിം ലീഗിന് 3740, ഐ.എൻ.എല്ലിന് 1467, ബി.ജെ.പിക്ക് 274, സ്വതന്ത്ര സ്ഥാനാർത്ഥിക്ക് 122 എന്നിങ്ങനെയായിരുന്നു വോട്ട്. 2273 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് ഫാത്തിമ തഹ്‌ലിയ വിജയിച്ചത്.

 നേരത്തേയെത്തി വോട്ടർമാർ

രാവിലെ ഏഴിന് പോളിംഗ് ആരംഭിച്ചതുമുതൽ വോട്ടർമാർ ബൂത്തുകളിലെത്തി. വെയിലിന് മുൻപ് വോട്ട് ചെയ്ത് മടങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് പലരും അതിരാവിലെയാണെത്തിയത്. ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചു. നേരത്തെയെത്തിയവർ വോട്ട് ചെയ്ത് മടങ്ങിയതോടെ രാവിലെ എട്ടരയോടെ പല ബൂത്തുകളിലും തിരക്ക് കുറഞ്ഞു. ഉച്ചയോടെ പോളിംഗ് മന്ദഗതിയിലായെങ്കിലും വൈകിട്ടോടെ വീണ്ടും വോട്ടർമാർ കൂട്ടത്തോടെ എത്തി. പോളിംഗ് അവസാനിക്കുന്ന സമയത്തും ചില ബൂത്തുകളിൽ തിരക്ക് അനുഭവപ്പെട്ടു. പ്രായമായവർ, ഗർഭിണികൾ, അസുഖബാധിതർ തുടങ്ങിയവർക്ക് ക്യൂവിൽ ദീർഘനേരം കാത്തുനിൽക്കാതെ വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. വോട്ടർമാർക്ക് ഇരിക്കാനുള്ള സൗകര്യവും കുടിവെള്ളവും പോളിങ് കേന്ദ്രങ്ങളിൽ സജ്ജീകരിച്ചിരുന്നു. അതേസമയം, പൊതുവെ സമാധാനപരമായാണ് പോളിംഗ് നടന്നത്.


പോളിംഗ് കുറഞ്ഞു ആധിയോടെ മുന്നണികൾ

പോളിംഗ് ശതമാനത്തിലുണ്ടായ മാറ്റം മൂന്ന് മുന്നണികളിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് തന്നെ കുറവ് പോളിംഗാണ് ജില്ലയിലുണ്ടായത്. വെെകീട്ട് അഞ്ച് മണി കഴിഞ്ഞപ്പോഴേക്കും ജില്ലയിലെ പോളിംഗ് ശതമാനം 54.38 മാത്രമാണുണ്ടായത്. പോളിംഗിലെ മാറ്റവും വോട്ടുകളുടെ ചേരിതിരിവിലുണ്ടായ മാറ്റവും ഫലത്തിൽ നിർണായകമാകുമെന്ന കണക്കുകൂട്ടലിലാണ് മൂന്നുമുന്നണികളും. വാർഡ് തിരിച്ചുപിടിക്കാൻ സാധിക്കുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ അതേ സമയം വലിയ രീതിയിൽ വോട്ടുയർത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൽ.ഡി.എഫും ബി.ജെ.പിയും. ഇന്ന് രാവിലെ പത്തുമുതൽ വോട്ടെണ്ണൽ ആരംഭിക്കും. വോട്ടിംഗ് യന്ത്രങ്ങൾ തുറക്കുന്നതോടെ കുറ്റിച്ചിറയിലെ ജനവിധി വ്യക്തമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL