SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.33 AM IST

തുരങ്കപാത നിർമ്മാണം നിർത്തിയത് പദ്ധതി അട്ടിമറിക്കാനെന്ന് സംശയം: സി.പി.എം

lo-
വ​യ​നാ​ട് ​ക​ൽ​പ്പ​റ്റ​ ​പു​ത്തൂ​ർ​വ​യ​ൽ​ ​എം.​എ​സ്.​ ​സ്വാ​മി​നാ​ഥ​ൻ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ഹാ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​സി.​പി.​എം.​ ​വ​യ​നാ​ട് ​വി​പു​ലീ​കൃ​ത​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യി​ൽ​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗം​ ​ടി.​എം.​ ​തോ​മ​സ് ​ഐ​സ​ക്ക്​ ​പോ​ളി​റ്റ് ​ബ്യൂ​റോ​ ​അം​ഗം​ ​എ.​ ​വി​ജ​യ​രാ​ഘ​വ​ൻ​ ​എ​ന്നി​വ​ർ​ ​സം​ഭാ​ഷ​ണ​ത്തി​നി​ടെ.​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യേ​റ്റ് ​അം​ഗം​ ​ജോ​ൺ​ ​ബ്രി​ട്ടാ​സ് ​എം.​പി.​ ​സ​മീ​പം.​ ഫോട്ടോ: അ​ന​ന്തു​ ​ആ​രിഫ

കൽപ്പറ്റ: വയനാടിന്റെ യാത്രാപ്രശ്നത്തിന് ശാശ്വത പരിഹാരമായ കള്ളാടി–ആനക്കാംപൊയിൽ തുരങ്കപാത നിർമാണം നിർത്തിവച്ച് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് പദ്ധതി അട്ടിമറിക്കാനാണോ എന്ന സംശയം ബലപ്പെടുത്തുന്നതാണെന്ന് സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മണ്ണിടിച്ചിലുണ്ടായപ്പോൾ പഠനം നടത്തണമെന്ന് പറഞ്ഞ് നിർമാണം നിർത്തിയതാണ്. ഒരുമാസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്നാണ് പറഞ്ഞത്. മൂന്ന് മാസമാകാറായിട്ടും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. മുഖ്യമന്ത്രി വി.ഡി സതീശൻ, പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ പദ്ധതിയെ ശക്തമായി എതിർത്തതാണ്. എല്ലാ എതിർപ്പുകളും മറികടന്നാണ് എൽ.ഡി.എഫ് സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോയതും 2043.74 കോടി രൂപ പദ്ധതി ചെലവ് കണക്കാക്കി ദ്രുതഗതിയിൽ നിർമാണം ആരംഭിച്ചതും. കള്ളാടിയിലും ആനക്കാംപൊയിൽ ഭാഗത്തും ഒരേസമയം നിർമാണം തുടങ്ങി. ആനക്കാംപൊയിലിൽ തുരങ്കത്തിന്റെ പ്രവൃത്തിയും ആരംഭിച്ചതാണ്.

താമരശേരി ചുരത്തിൽ രാപകൽ ഗതാഗതക്കുരുക്കാണ്. എൽ.ഡി.എഫ് വിഭാവനംചെയ്ത് പ്രവൃത്തി ആരംഭിച്ച കേരളത്തിന്റെ സ്വപ്നപദ്ധതി യാഥാർഥ്യമാക്കണം. പദ്ധതി അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. തുരങ്ക പാത നിർമ്മാണം ഉടൻ പൂർത്തീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സിപിഎം ഏറ്റെടുക്കുമെന്നും സമ്മേളനം പറഞ്ഞു.

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ ടൗൺഷിപ്പ് നിർമാണം അതിവേഗത്തിൽ പൂർത്തിയാക്കണം. എൽ.ഡി.എഫ് സർക്കാർ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ ഇഴയുകയാണ്. ഇത് അവസാനിപ്പിക്കണം. 178 കുടുംബങ്ങൾക്ക് എൽ.ഡി.എഫ് സർക്കാർ വീടും സ്ഥലവും കൈമാറിയതാണ്. ടൗൺഷിപ്പിൽ എൽ.ഡി.എഫ് സർക്കാർ പൂർത്തിയാക്കിയ 308 വീടിന്റെ വാർപ്പിനു പുറമെ 12 വീടിന്റെ വാർപ്പുമാത്രമാണ് അധികമായി പൂർത്തിയായത്. പൊതുകെട്ടിടങ്ങളുടെ നിർമാണവും പേരിന് മാത്രമാണ് നടക്കുന്നത്. ആദിവാസി കുടുംബങ്ങൾക്കുള്ള വീടുകളുടെ നിർമാണവും ആരംഭിച്ചിട്ടില്ല. 17 വർഷത്തോളമായി തുടരുന്ന കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിലെയും മാനന്തവാടി–മൈസൂരു സംസ്ഥാന പാതയിലെയും രാത്രിയാത്രാ നിരോധം പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL