SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.33 AM IST

കർഷക സുരക്ഷ - വന്യജീവി സംഘർഷ ലഘൂകരണം: സംസ്ഥാനതല കോൺക്ലേവ് ഇന്ന് 

lllll-
സംസ്ഥാനതല കോൺക്ലേവ് ഇന്ന്

 വനം മന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: കർഷക സുരക്ഷ ഉറപ്പാക്കുന്നതിനും വന്യജീവി ആക്രമണങ്ങൾ മൂലമുള്ള പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും കർഷക സുരക്ഷ-വന്യജീവി സംഘർഷ ലഘൂകരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന സംസ്ഥാനതല കോൺക്ലേവ് ഇന്ന് വനം-വന്യജീവി മന്ത്രി ഷിബു ബേബി ജോൺ കോഴിക്കോട് തിരുവമ്പാടിയിൽ ഉദ്ഘാടനം ചെയ്യും. തിരുവമ്പാടി സേക്രഡ് ഹാർട്ട് ചർച്ച് പാരിഷ് ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് കോൺക്ലേവ്. കൃഷിമന്ത്രി ടി. സിദ്ദിഖ് അദ്ധ്യക്ഷത വഹിക്കും. റവന്യൂ മന്ത്രി എ.പി. അനിൽകുമാർ, എം.പി.മാരായ എം കെ രാഘവൻ, ഷാഫി പറമ്പിൽ, പ്രിയങ്ക ഗാന്ധി, എം.എൽ.എ.മാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ,വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധർ എന്നിവർ പങ്കെടുക്കും. കൃഷിവകുപ്പ്, വനംവകുപ്പുമായി സഹകരിച്ചാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. വന്യജീവി ആക്രമണം തടയുന്നതിനും സംഘർഷ സാധ്യത കുറയ്ക്കുന്നതിനുമുള്ള വിവിധ ശാസ്ത്രീയ-സാങ്കേതിക പരിഹാരങ്ങൾ കോൺക്ലേവിൽ ചർച്ച ചെയ്യും.കർഷക സുരക്ഷയ്ക്ക് മുൻഗണന നൽകി ശാസ്ത്രവും സാങ്കേതികവിദ്യയും അനുഭവ പരിചയവും സമന്വയിപ്പിച്ച് വന്യജീവി ആക്രമണ പ്രതിരോധത്തിന് പ്രായോഗിക മാതൃകകൾ രൂപപ്പെടുത്തുന്നതിനുള്ള വേദിയാകും സംസ്ഥാനതല കോൺക്ലേവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL