കുറ്റ്യാടി: മാമ്പിലാട് യുവഭാവന ലൈബ്രറി ആൻഡ് കലാസമിതിയുടെ നാൽപത്തിമൂന്നാം വാർഷികാഘോഷവും അനുമോദനവും സംഘടിപ്പിച്ചു. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം സതി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ ബിജു അദ്ധ്യക്ഷത വഹിച്ചു. കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത്. മുഖ്യാതിഥിയായിരുന്നു. സുരേഷ് ബാബു കൂത്തുപറമ്പ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രഭ, ദിവാകരൻ പാറക്കൽ ,ഏരത്ത് സുരേന്ദ്രൻ ശ്യാംജിത്ത്, എൻ.കെ ഷിജു,പി.പി ശ്രീജിത്ത് പ്രസംഗിച്ചു. വി.പി ജനകൻ റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യകൃഷി അവാർഡ് ലഭിച്ച കെ.പി ശാന്ത, സംഘകൃഷി ഹരിതാ ജെ എൽ ജി,എന്നിവരെ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |