ഫറോക്ക്: സഫയർ സെൻട്രൽ സ്കൂളിൽ മെഗാമെഡിക്കൽ ക്യാമ്പിന് തുടക്കം. ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിലാണ് പരിപാടി. ജീവൻ ജ്യോതി മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ജനറൽ മാനേജർ കെ.സി കൃഷ്ണനുണ്ണി മേനോൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ നിസാർ ഒളവണ്ണ അദ്ധ്യക്ഷനായി. സ്കൂൾ കോ കോർഡിനേറ്റർ നോയൽ ആന്റണി ജോൺ, പ്രിൻസിപ്പൽ പി.സിന്ധു പ്രസംഗിച്ചു. കെ .അരുൺ, സുമകുമാരി, കെ .ദിവ്യ, ഡോ. നിയാസ് അബ്ദുൽ ലത്തീഫ്, ഡോ .മുഹമ്മദ് ഷഹീദ്, ഡോ .വി.കെ സഫിയ, കെ.കീർത്തന, പി.നിലോഫിയ, അനിൽ കുമാർ .സി, വിനീത എബ്രഹാം, റുബീന.ടി നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |