മുക്കം: ലോക ഹൃദയദിനത്തോടനുബന്ധിച്ച് മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് കൂട്ടനടത്തം സംഘടിപ്പിച്ചു. മുക്കം വാക്കിംഗ് ക്ലബ്ബിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. മുക്കം വാക്കിംഗ് ക്ലബ് പ്രസിഡന്റ് രാജേശൻ വെള്ളരാംകുന്നത്ത് ഫ്ലാഗ് ഓഫ് നിർവഹിച്ചു. സി.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. റൈനീഷ് നീലാംബരി, സ്റ്റാർ മൊയ്‌തീൻകോയ, പ്രദീപ്‌കുമാർ പി പി, അസീസ് മലയമ്മ ,അസീസ് മുക്കം, മോഹൻബാബു പൊയിലിൽ, ദിപിൻ, മരശാല വിജയൻ, രഘുപ്രസാദ് സി ടി, റഫീക്ക് ഊരാളി, ഷാജഹാൻ പ്രസംഗിച്ചു. പ്രഭാകരൻ, കെ. ഷീബ, അനിത.കെ, സന്ധ്യ ടി. എൻ, ഉഷ കെ സി, ബിന്ദു ടി കെ,അമൃത നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |