SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.08 AM IST

പള്ളിക്കൽ ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് സീറ്റ് നിലനിർത്തി യു ഡി എഫ്

prakadanam
പള്ളിക്കൽ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ലീലാ ഗോവിന്ദനുമായി ഉഷാവിജയൻ എം.എൽ.എയുടെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ളാദ പ്രകടനം.

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി ലീലാ ഗോവിന്ദന് ജയം. 331 വോട്ടുകളുടെ ലീഡിനാണ് യു.ഡി.എഫ്. ഡിവിഷൻ നിലനിർത്തിയത്. മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലീഡ് നില മൂന്നിലൊന്നായി കുറഞ്ഞു. പള്ളിക്കൽ ഡിവിഷൻ അംഗമായിരുന്ന ഉഷാ വിജയൻ എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്.

വോട്ടെണ്ണൽ മാനന്തവാടി സെന്റ് പാട്രിക് സ്‌ക്കൂളിൽ രാവിലെ 10 മണിക്ക് തന്നെ ആരംഭിച്ചിരുന്നു, രണ്ട് ടേബിളുകളിലായാണ് 10 ബൂത്തുകളിലെ വോട്ടുകളെണ്ണിയത്. ആദ്യ ഘട്ടം മുതൽ തന്നെ യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്നു മുന്നിലുണ്ടായിരുന്നത്.വോട്ടെണ്ണൽ അവസാനിക്കും വരെ ലീഡ് നിലനിർത്താനും യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ 60.37 പോളിംഗ് രേഖപ്പെടുത്തിയപ്പോൾ 331 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലീല ഗോവിന്ദൻ വിജയിച്ചെതെങ്കിൽ
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 72 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ 1055 വോട്ടുകൾക്കാണ് ഉഷാ വിജയൻ ജയിച്ചത്. 8088 വോട്ടർമാരാണ് ഡിവിഷനിലുള്ളത് ഇതിൽ 5371 പേർ സമ്മതിദാനവകാശം വിനിയോഗിച്ചു,
ലീലാ ഗോവിന്ദന് 2636 വോട്ടും, എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജി. രമ്യയ്ക്ക് 2305 വോട്ടും എൻ.ഡി.എ. സ്ഥാനാർഥി ശ്രീജാ ബാലചന്ദ്രന് 376 വോട്ടും ലഭിച്ചു. യു.ഡി.എഫ് സർക്കാരിന് ലഭിച്ച അംഗീകാരം കൂടിയാണ് ഈ വിജയമെന്ന് നേതാക്കൾ പറഞ്ഞു.

സ്ഥാനാർത്ഥിയെയും ആനയിച്ച് കൊണ്ട് മാനന്തവാടി ടൗണിൽ ആഹ്ളാദ പ്രകടനവും നടത്തി .ഉഷാ വിജയൻ, എച്ച്.ബി പ്രദീപ്, ജിൽസൻ തൂപ്പും കര, പടയൻ മുഹമ്മദ്, ബ്രാൻ അഹമ്മദ് കുട്ടി, സി പി മൊയ്തു ഹാജി, അബ്ദുള്ള കേളോത്ത്, വിനോദ് തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി, യു.ഡി.എഫ്. ഭരിക്കുന്ന മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ ആകെ 14 ഡിവിഷനുകളാണുള്ളത്. ഇതിൽ 10 സീറ്റുകൾ യു.ഡി.എഫിന്റേതും നാലെണ്ണം എൽ.ഡി.എഫിന്റേതുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL