SignIn
Kerala Kaumudi Online
Saturday, 03 October 2026 2.08 AM IST

മഹാത്മാഗാന്ധി പുരസ്കാര സമർപ്പണം

photo
ബാപ്പുജി ട്രസ്റ്റിൻ്റെ മഹാത്മ പുരസ്‌കാരം ഗാഡിയൻ തായാട്ട് ബാലന് ഡോ. അബ്ദുൾ സമദ് സമദാനി എം.പി നല്കി ആദരിക്കുന്നു

കോഴിക്കോട്: ബാപ്പുജി ട്രസ്റ്റ് മഹാത്മാഗാന്ധി പുരസ്ക്കാരം സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ തായാട്ട് ബാലന് ഡോ.എം.പി അബ്ദുൾ സമദ് സമദാനി എം.പി സമർപ്പിച്ചു. ഗാന്ധി ശിൽപവും പതിനായിരത്തൊന്ന് രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. വെസ്റ്റ്ഹിൽ അത്താണിക്കലിലെ തായാട്ട് ഭവനിൽ നടന്ന ചടങ്ങിൽ ബാപ്പുജി ട്രസ്റ്റ് ചെയർമാൻ അഡ്വ. വി.പി വിനോദ് അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ യു.കെ കുമാരൻ, വാർഡ് കൗൺസിലർ ആഷിക, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ടി. ബാലകൃഷ്ണൻ, ടി.കെ.എ അസീസ്, എൻ.പ്രഭാകരൻ, ശ്രീധരൻ പൊയിലിൽ എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റ് കൺവീനർ രാജൻ ബാലുശ്ശേരി സ്വാഗതവും രാജൻ കണ്ണഞ്ചേരി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL