SignIn
Kerala Kaumudi Online
Saturday, 03 October 2026 2.08 AM IST

ഗാന്ധി ജയന്തി ആഘോഷിച്ചു

news-
കെ.പി.സി.സി. അംഗം കെ.ടി ജയിംസ്ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: മലബാർ അഗ്രികൾച്ചറിസ്റ്റ് വർക്കേഴ്സ് ഡെവലപ്മെന്റ് ആൻഡ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി മെംബർമാരുടെയും ഇടപാടുകാരുടെയും സംഗമവും ഗാന്ധി ജയന്തി ആഘോഷവും നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.ടി ജയിംസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.സി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സത്യൻ കടിയങ്ങാട് ഗാന്ധി അനുസ്മരണപ്രഭാഷണം നടത്തി. മികച്ച ലേഖകനുള്ള പത്രാധിപ പുരസ്കാരം നേടിയ സി.പി രഘുനാഥിനെയും തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന മാണിക്കോത്ത് കുഞ്ഞിരാമനെയും ആദരിച്ചു. ശ്രീജേഷ് ഊരത്ത്, എം.ജി സതി, മുകുന്ദൻ മരുതോകര, കുനിയിൽ അനന്തൻ, ഇലോഹിതാക്ഷൻ,വി.പി കുഞ്ഞബ്ദുള്ള, പി.കെ.സുരേഷ്, പി.കെ ബാബു,ഒ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എം പ്രസീന സ്വഗതവും പി നാരായണൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL