മുണ്ടകുറ്റി: ദേശപോഷിണി വായനശാലആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണവും അനുമോദനസദസും സംഘടിപ്പിച്ചു. ചടങ്ങിൽ അഖിലേന്ദ്രൻ നരിപ്പറ്റ ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തി. വി.പി വിനോദൻ അദ്ധ്യക്ഷത വഹിച്ചു. ഈ വർഷത്തെ കേരള കൗമുദി പത്രാധിപർ പുരസ്കാരം നേടിയ സി.പി രഘുനാഥ്, എം.ബി.ബി.എസിന്ന് പ്രവേശനം ലഭിച്ച ജസ്നിയ സുരേന്ദ്രൻ, കുന്നുമ്മൽ സബ് ജില്ലാകലോത്സവത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ ഐറിൻ കൃഷ്ണൻ എന്നിവർക്ക് വായനശാലയുടെ ഉപഹാരം നൽകി. എം.കെ. രവീന്ദ്രൻ, പി ദിവാകരൻ, കെ.സി കൃഷ്ണൻ, പി ഭാസ്കരൻ, കെ.പി മുകുന്ദൻ, പി.സി സുനിൽ, കെ.പി ദിനേശൻ, കെ. നാണു, കെ. അജിത പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |