കൊടുവള്ളി: നഗരസഭയിലെ പൊയിലങ്ങാടിയിൽ 2025-26 വാർഷിക പദ്ധതി പ്രകാരം നിർമ്മാണം നടത്തിയ വിവിധ പ്രവൃത്തികൾ നഗരസഭ ചെയർപേഴ്സൺ സഫീന ഷമീർ ഉദ്ഘാടനം ചെയ്തു. പൊയിൽഅംഗനവാടി നവീകരണം, കുടുക്കിൽ-പാലക്കുന്ന് എസ്.സി ഉന്നതി നടപ്പാത കോൺഗ്രീറ്റ് ഹാൻഡ് റെയിൽ, ചേനക്കാവ്-പുത്തൻപുര റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ബിന്ദു അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗീത സുന്ദരൻ, എൻ.കെ. അനിൽകുമാർ, വി. റസീന, വി.എം.ഹംസ, സി.കെ.നൗഷാദ്, പി.പി.അബ്ദുൾ മജീദ്, പി.പി. ഫുആദ്, പി.പി.ഷറഫുദ്ദീൻ, പി.കെ.വേലായുധൻ, ഫൗസിയ ദിൽഷാദ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |