മുക്കം: സ്നേഹതീരം വയോജന സൗഹൃദ കൂട്ടായ്മയിൽ 60 വയസ് കഴിഞ്ഞവരുടെ ആനന്ദോത്സവം സി.കെ കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിലാസിനിയും സംഘവും ഒപ്പനയും ,റിജയും സംഘവും ഡാൻസും ശ്രീമതിയും ടീമും നാട്ടിപാട്ടും അവതരിപ്പിച്ചു.
സി അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ജി. അബ്ദുൽ അക്‌ബർ മുഖ്യ പ്രഭാഷണം നടത്തി. കെ.സി മുബഷിർ, നടുക്കണ്ടി അബൂബക്കർ, മുഹമ്മദ് മാനു, സലീം വലിയപറമ്പ്, ശരീഫ് കാരശ്ശേരി, എൻ.പി കാസിം, വേലായുധൻ കെ, പാത്മനാഭൻ പി, ഇമ്പിച്ചാലി കെ.പി, ശരീഫ് പി.ടി, സൽമ, വിജില പൂച്ചോത്തിയിൽ, ആരിഫ സത്താർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |