വടകര: സോഷ്യലിസ്റ്റ് ആശയ പ്രചരണം സാംസ്കാരിക പ്രവർത്തനം എന്നിവ ലക്ഷ്യമാക്കി അരങ്ങിൽശ്രീധരൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന "സ്പെയിസ് " എന്ന സാംസ്ക്കാരിക സംഘടനയുടെ ഉദ്ഘാടനം സോഷ്യലിസ്റ്റ് ചിന്തകൻ വിജയ രാഘവൻ ചേലിയ നിർവഹിച്ചു. കോഴിക്കോട് അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ ചേർന്ന രൂപീകരണ യോഗത്തിൽ എം.പി. ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എം.പി. ശിവാനന്ദൻ (പ്രസിഡന്റ്) ഉള്ളിയേരി ദിവാകരൻ, അഷറഫ് വെള്ളോട്ട്, ജീജാ ദാസ് (വൈ. പ്ര) ആയാടത്തിൽ രവീന്ദ്രൻ (ജനറൽ സെക്രട്ടറി), ടി.എൻ. മനോജൻ, രജീഷ് മാണിക്കോത്ത്, എം.പി. അജിത (സെക്രട്ടറി), കെ.കെ കൃഷണൻ (ട്രഷറർ). മനയത്ത് ചന്ദ്രൻ, ആയാടത്തിൽ രവീന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |