
കൊച്ചി: കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സ്പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീത വിശ്വനാഥൻ ലോക ബാങ്കിന്റെയും ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷന്റെയും പ്രതിനിധികളുമായി ചർച്ച നടത്തി. സുഗന്ധവ്യഞ്ജന മേഖലയിലെ പൊതു, അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ, ഉത്പാദനം മുതൽ വിപണനം വരെയുള്ള സമഗ്ര സുഗന്ധവ്യഞ്ജന മൂല്യശൃംഖല വികസിപ്പിക്കുന്നതിനുമുള്ള സാദ്ധ്യതകളും ചർച്ചാവിഷയമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |