SignIn
Kerala Kaumudi Online
Tuesday, 27 October 2026 8.34 AM IST

ദെെവദശകം ആലാപനത്തിൽ പങ്കാളികളായി ജില്ലയിലെ ഗുരുഭക്തരും

sudheesh
അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ നടന്ന ദൈവദശകം പാരായണം

കോ​ഴി​ക്കോ​ട്:​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​പ​ത്ത് ​ല​ക്ഷം​ ​പേ​ർ​ ​ഒ​രേ​സ​മ​യം​ ​ദൈ​വ​ദ​ശ​കം​ ​പാ​രാ​യ​ണം​ ​ചെ​യ്ത​തി​നൊ​പ്പം​ ​പ​ങ്കാ​ളി​ക​ളാ​യി​ ​ജി​ല്ല​യി​ലെ​ ​ജി​ല്ല​യി​ലെ​ ​ഗു​രു​മ​ന്ദി​ര​ങ്ങ​ളും​ ​ശ്രീ​നാ​രാ​യ​ണ​ ​ഭ​വ​ന​ങ്ങ​ളും.​ ​മ​ഹ​ത്താ​യ​ ​ആ​ത്മീ​യ​ ​സം​രം​ഭ​ത്തി​ൽ​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​കോ​ഴി​ക്കോ​ട് ​യൂ​ണി​യ​നും​ ​പ​ങ്കാ​ളി​ക​ളാ​യി.​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ ​പാ​ദ​സ്പ​ർ​ശ​മേ​റ്റ​തും​ ​ദി​വ്യ​ശ്രീ​ ​ചൈ​ത​ന്യ​ ​സ്വാ​മി​ക​ൾ​ ​സ്ഥാ​പി​ച്ച​തു​മാ​യ​ ​വെ​സ്റ്റ്ഹി​ൽ​ ​അ​ത്താ​ണി​ക്ക​ൽ​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വ​രാ​ശ്ര​മ​ത്തി​ലും​ ​ന​രി​ക്കു​നി,​ ​ചേ​ള​ന്നൂ​ർ,​ ​ഗോ​വി​ന്ദ​പു​രം,​ ​കോ​വൂ​ർ​ ​ശാ​ഖ​ക​ളി​ലെ​ ​ഗു​രു​മ​ന്ദി​ര​ങ്ങ​ളി​ലും​ ​ശ്രീ​നാ​രാ​യ​ണ​ ​ഭ​വ​ന​ങ്ങ​ളി​ലും​ ​ഗു​രു​ഭ​ക്ത​ർ​ ​ദൈ​വ​ദ​ശ​കം​ ​ചൊ​ല്ലി.​ ​ജ​ർ​മ്മ​നി​ ​ആ​സ്ഥാ​ന​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ശ്രീ​നാ​രാ​യ​ണ​ ​ഫോ​റം​ ​ഫോ​ർ​ ​യൂ​ണി​വേ​ഴ്‌​സ​ൽ​ ​ബ്ര​ദ​ർ​ഹു​ഡ് ​എ​ന്ന​ ​ശ്രീ​നാ​രാ​യ​ണ​ ​പ്ര​സ്ഥാ​ന​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​പ​രി​പാ​ടി.​ ​ജ​ർ​മ്മ​ൻ​ ​വ്യ​വ​സാ​യി​യും​ ​ആം​ബോ​സ് ​എ​ന്ന​ ​ബ​ഹു​രാ​ഷ്ട്ര​ ​ക​മ്പ​നി​യു​ടെ​ ​ഉ​ട​മ​യു​മാ​യ​ ​ശ്രീ​നാ​രാ​യ​ണീ​യ​ൻ​ ​ഡോ.​ ​വ​രു​ൺ​ ​രാ​ധാ​കൃ​ഷ്ണ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ഈ​ ​സം​രം​ഭം​ ​ന​ട​ന്ന​ത്.​ ​ഏ​ക​ദേ​ശം​ 35​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​ശ്രീ​നാ​രാ​യ​ണീ​യ​ർ​ ​ആ​ഗോ​ള​ ​ദൈ​വ​ദ​ശ​കം​ ​പാ​രാ​യ​ണ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​യൂ​ണി​യ​ൻ​ ​ആ​സ്ഥാ​ന​മാ​യ​ ​അ​ത്താ​ണി​ക്ക​ൽ​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വ​രാ​ശ്ര​മ​ത്തി​ൽ​ ​ന​ട​ന്ന​ ​ദൈ​വ​ദ​ശ​കം​ ​പാ​രാ​യ​ണ​ത്തി​ന് ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​സു​ധീ​ഷ് ​കേ​ശ​വ​പു​രി,​ ​ഗു​രു​വ​രാ​ശ്ര​മം​ ​മേ​ൽ​ശാ​ന്തി​ ​പ്ര​സൂ​ൺ​ ​ശാ​ന്തി​ക​ൾ,​ ​വ​നി​താ​സം​ഘം​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​ല​ളി​ത​ ​ടീ​ച്ച​ർ,​ ​സെ​ക്ര​ട്ട​റി​ ​പി.​കെ.​ ​ശ്രീ​ല​ത,​ ​യൂ​ണി​യ​ൻ​ ​ക​മ്മി​റ്റി​ ​അം​ഗം​ ​പി.​വി.​ ​സു​രേ​ഷ് ​ബാ​ബു​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.
കോ​ഴി​ക്കോ​ട് ​ശ്രീ​ക​ണ്ഠ​ശ്വ​രം​ ​ക്ഷേ​ത്ര​ത്തി​ലും​ ​ന​ട​ന്നു.​ ​സു​മേ​ഷ് ​താ​മ​ര​ശ്ശേ​രി,​ ​ഡോ.​ബാ​ലു​ശ്ശേ​രി​ ​കൃ​ഷ്ണ​ദാ​സ്,​ ​കൃ​ശോ​ഭ് ​പൈ​ങ്ങോ​ട്ടു​പു​റം,​ ​അ​ജി​ത് ​കൂ​മു​ള്ളി​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​ക്ഷേ​ത്ര​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഇ.​ ​സു​രേ​ഷ് ​ബാ​ബു,​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​എം.​ ​ശ്രീ​കു​മാ​ർ,​ ​പു​ന്ന​ത്ത് ​വി​ന​യ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.
വ​ട​ക​ര​:​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​പ​ത്തു​ല​ക്ഷം​ ​പേ​ർ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​ദൈ​വ​ദ​ശ​കം​ ​ആ​ഗോ​ള​ ​പ്രാ​ർ​ത്ഥ​നാ​ ​മ​ഹാ​യ​ജ്ഞ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​വ​ട​ക​ര​ ​യൂ​ണി​യ​നും.​ ​വ​ട​ക​ര​ ​ഓ​ഫീ​സ്,​ ​ഗു​രു​മ​ന്ദി​ര​ത്തി​ൽ​ ​വൈ​കു​ന്നേ​രം​ 7.15​ ​ന് ​യൂ​ണി​യ​ൻ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​കെ.​ടി.​ഹ​രി​മോ​ഹ​ൻ്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്രാ​ർ​ത്ഥ​ന​ ​ന​ട​ത്തി.​ ​ഡ​യ​ര​ക്ട​ർ​ ​ബോ​ർ​ഡ് ​മെ​മ്പ​ർ​ ​റ​ഷീ​ദ് ​ക​ക്ക​ട്ട്,​ ​യൂ​ണി​യ​ൻ​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​ജ​യേ​ഷ് ​വ​ട​ക​ര,​ ​പ​വി​ത്ര​ൻ​ ​വീ​ര​ഞ്ചേ​രി,​ ​വ​നി​ത​ ​സം​ഘാ​ഗം​ങ്ങ​ളും​ ​പ​ങ്കെ​ടു​ത്തു.
സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​:​ ​ദൈ​വ​ദ​ശ​കം​ ​ആ​ഗോ​ള​ ​പ്രാ​ർ​ത്ഥ​നാ​ ​മ​ഹാ​യ​ജ്ഞ​ത്തി​ൽ​ ​വ​യ​നാ​ട് ​ജി​ല്ല​യി​ൽ​ ​ആ​യി​ര​ങ്ങ​ൾ​ ​പ​ങ്കാ​ളി​ക​ളാ​യി. എ​സ്.​എ​ൻ​‌.​ഡി.​പി​ ​യോ​ഗ​ത്തി​ൻ്റെ​യും​ ​ശ്രീ​നാ​രാ​യ​ണ​ ​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും​ ​പോ​ഷ​ക​ ​സം​ഘ​ട​ന​ക​ളു​ടെ​യും​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​ജി​ല്ല​യി​ൽ​ ​പ്ര​ർ​ത്ഥ​ന​ ​ന​ട​ന്ന​ത്.​ ​ശാ​ഖ​ക​ളി​ലും​ ​ഗു​രു​ക്ഷേ​ത്ര​ങ്ങ​ളി​ലും​ ​ഗു​രു​മ​ന്ദി​ര​ങ്ങ​ളി​ലും​ ​പൊ​തു​ ​ഇ​ട​ങ്ങ​ളി​ലും​ ​വീ​ടു​ക​ളി​ലു​മാ​യി​ ​ദൈ​വ​ദ​ശ​കം​ ​ആ​ലാ​പ​നം​ ​ന​ട​ന്ന​ത്.​ ​ജി​ല്ല​യി​ൽ​ ​ഗു​രു​ധ​ർ​മ്മ​ ​പ്ര​ച​ര​ണ​ ​സ​ഭ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലും​ ​ദൈ​വ​ദ​ശ​കം​ ​ആ​ലാ​പ​നം​ ​ന​ട​ന്നു.​ ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​ ​യൂ​ണി​യ​ൻ്റെ​ ​കീ​ഴി​ൽ​ ​ന​ട​ന്ന​ ​പ്രാ​ർ​ത്ഥ​ന​ ​ഗീ​തം​ ​ആ​ലാ​പ​ന​ത്തി​ന് ​യൂ​ണി​യ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​അ​ഡ്വ.​ ​എ​ൻ.​കെ.​ബാ​ബു​രാ​ജ്,​ ​ക​ൺ​വീ​ന​ർ​ ​എ​ൻ.​കെ.​ഷാ​ജി​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​ക​ൽ​പ്പ​റ്റ​ ​യൂ​ണി​യ​നി​ൽ​ ​പ്ര​സി​ഡ​ൻ്റ് ​കെ.​ആ​ർ.​ക​‌ൃ​ഷ്ണ​ൻ,​ ​സെ​ക്ര​ട്ട​റി​ ​എം.​മോ​ഹ​ന​നും​ ​പു​ൽ​പ്പ​ള്ളി​ ​എം.​കെ.​രാ​ഘ​വ​ൻ​ ​വ​ക്കീ​ൽ​ ​മെ​മ്മോ​റി​യ​ൽ​ ​യൂ​ണി​യ​നി​ൽ​ ​ക​ൺ​വീ​ന​ർ​ ​സ​ജി​ ​കോ​ടി​ക്കു​ളം,​ ​ജോ​യി​ൻ്റ് ​ക​ൺ​വീ​ന​ർ​ ​സി.​ഡി.​ദി​പേ​ഷ് ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​ ​യൂ​ണി​യ​നി​ലെ​ 33​ ​ശാ​ഖ​ക​ളി​ലും​ ​കോ​ളേ​രി​ ​ശ്രീ​നാ​രാ​യ​ണ​ ​ഷ​ൺ​മു​ഖ​ ​ക്ഷേ​ത്രം,​ ​മൂ​ല​ങ്കാ​വ് ​ശി​വ​ക്ഷേ​ത്രം,​ ​ക​ല്ലൂ​ർ​ ​ഗു​രു​മ​ന്ദി​രം​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ദൈ​വ​ദ​ശ​കം​ ​പാ​രാ​യ​ണം​ ​ന​ട​ന്നു.​ ​ക​ൽ​പ്പ​റ്റ​യി​ലെ​ 16​ ​ശാ​ഖ​ക​ളി​ലും​ ​അ​തി​ന് ​കീ​ഴി​ലു​ള്ള​ ​ക്ഷേ​ത്ര​ങ്ങ​ളി​ലും​ ​പു​ൽ​പ്പ​ള്ളി​യി​ലെ​ 35​ ​ശാ​ഖ​ക​ളി​ലും​ ​മാ​ന​ന്ത​വാ​ടി​ ​ശ്രീ​നാ​രാ​യ​ണ​ ​ക്ഷേ​ത്രം​ ,​ ​പു​ൽ​പ്പ​ള്ളി​ ​ശ്രീ​നാ​രാ​യ​ണ​ ​ക്ഷേ​ത്രം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​ദൈ​വ​ദ​ശ​കം​ ​ആ​ല​പി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL