SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.14 AM IST

ഭ​ക്ഷ​ണത്തിൽ​​ ​'കല്ലുകടി ", പ​ന്ത​ലി​ൽ​ ​ക​ശ​പിശ

f
ഫുഡ്

കോഴിക്കോട്: സ്കൂൾ കായികമേളയുടെ പ്രധാന വേദിയായ എൻ.ഐ.ടിയിലെ ഭക്ഷണ പന്തലിലുണ്ടായ സംഘാടനപ്പിഴവ് കശപിശയുടെ വക്കത്തെത്തി. കുട്ടികൾക്ക് ഊട്ടുപുരയ്ക്കുള്ളിലേക്ക് കടക്കാൻ ദീർഘ നേരം വിശന്നുനിൽക്കേണ്ടി വന്നതാണ് പരാതിക്കിടയാക്കിയത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ ഭക്ഷണം തീരുന്ന സ്ഥിതിയും ഉണ്ടായി. ഇതോടെ പുറത്തെ ഹോട്ടലുകളെ മത്സരാർത്ഥികൾക്ക് ആശ്രയിക്കേണ്ടി വന്നു. ചോറ് തീർന്നപ്പോൾ ചപ്പാത്തികൊണ്ട് അഡ്ജസ്റ്റ് ചെയ്യേണ്ടിയും വന്നു. ഭക്ഷണപ്പന്തലിലെ വോളണ്ടിയർമാർ മോശമായി പെരുമാറിയെന്ന പരാതിയും ഉർന്നു. സംഘാടകർ നൽകിയ ഐ.ഡി കാർഡുമായി എത്തിയ മാദ്ധ്യമ പ്രവർത്തകർക്ക് ഭക്ഷണശാലയിൽ പ്രവേശിക്കാൻ കൂപ്പൺ നിർബന്ധമാക്കിയതും തർക്കത്തിന് ഇടയാക്കി. ഫൈസൽ ബാബു എം.എൽ.എ ഇടപെട്ടെങ്കിലും പ്രശ്നങ്ങൾക്ക് പൂർണപരിഹാരമായില്ലെന്നും ആരോപണം ഉയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL