SignIn
Kerala Kaumudi Online
Friday, 23 October 2026 6.43 PM IST

പരിശോധനാ കിറ്റില്ല; പബ്ലിക് ഹെൽത്ത് ലാബിന്റെ പ്രവർത്തനം മുടങ്ങുന്നു

cccccc

മലപ്പുറം: മഴക്കാല രോഗങ്ങളും പകർ‌ച്ചവ്യാധികളും വർദ്ധിക്കുമ്പോഴും പരിശോധനാ കിറ്റുകൾ ഇല്ലാത്തതിനാൽ ജില്ലാ പബ്ലിക് ഹെൽത്ത് ലാബിന്റെ പ്രവർത്തനം തടസപ്പെടുന്നു. കഴിഞ്ഞ മേയ് മുതൽ വിവിധ രോഗങ്ങളുടെ പരിശോധനാ കിറ്റുകൾക്ക് ക്ഷാമം നേരിടുന്നുണ്ട്. എലിപ്പനി രോഗ നിർണ്ണയത്തിനുള്ള ലെപ്റ്റോ എൽ.ജി.എം ടെസ്റ്റുകൾ ചെയ്യുന്നതിനുള്ള കിറ്റിന്റെ കാലാവധി കഴിഞ്ഞതോടെ ജൂൺ ആറ് മുതൽ ഈ ടെസ്റ്റ് ഇവിടെ ചെയ്യുന്നില്ല. ഇക്കാര്യം സംസ്ഥാന പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നാണ് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. ഹെപ്പറ്റൈറ്റിസ് എ,​ ഡെങ്കി അണുബാധ കണ്ടെത്തുന്നതിനുള്ള എൻ.എസ് 1,​ എൽ.ജി.എം ടെസ്റ്റുകളുടെ കിറ്റുകൾ മേയ് പകുതിയോടെ തീ‌ർന്നിരുന്നു. ജൂൺ 26നും ജൂലായ് 3നും കേരള മെഡിക്കൽ സർവീസ് കോ-ഓപ്പറേഷൻ,​ കാരുണ്യ ഫാർമസി എന്നിവ മുഖേന ഏതാനം കിറ്റുകൾ ലഭ്യമാക്കിയെങ്കിലും ഇതിൽ ഡെങ്കി എൻ.എസ് 1,​ എൽ.ജി.എം കിറ്റുകൾ തീർന്നിട്ടുണ്ട്.

വേണം നവീകരണം

  • ജില്ലാ പബ്ലിക് ഹെൽത്ത് ലാബ് നവീകരിക്കുന്നതിനും ഇന്റഗ്രേറ്റഡ് ഹെൽത്ത് ലാബ് ആക്കി ഉയർത്തുന്നതിനും കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി 1.25 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
  • ലാബിന് സ്വന്തം കെട്ടിടം നിർമ്മിക്കാനായി കണ്ടെത്തിയ സ്ഥലം വിട്ടുകൊടുക്കാൻ വിദ്യാഭ്യാസ വകുപ്പ് മടിച്ചതോടെ ഫണ്ട് പ്രയോജനപ്പെടുത്തി സിവിൽ സ്റ്റേഷനിലുള്ള നിലവിലെ പബ്ലിക് ഹെൽത്ത് ലാബ് നവീകരിക്കാനാണ് തീരുമാനം.
  • ശോചനീയാവസ്ഥയിലുള്ള കെട്ടിടം നവീകരിക്കാനും മുൻഭാഗത്തേക്ക് കൂടി വിപുലീകരിച്ച് ആവശ്യമായ സൗകര്യം ഒരുക്കുന്നതിനുമായി തയ്യാറാക്കിയ ഡി.പി.ആറിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
  • എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡാണ് പദ്ധതിയുടെ നിർവഹണ ഏജൻസി.

ജില്ലാ പബ്ലിക് ഹെൽത്ത് ലാബിൽ കിറ്റുകൾ കുറവുണ്ടെങ്കിലും ഇത് രോഗ പരിശോധനയെ പ്രതികൂലമായി ബാധിക്കുന്നില്ല. ജില്ലയിലെ പ്രധാന ആശുപത്രികളിലും മഞ്ചേരി മെഡിക്കൽ കോളേജിലും ലോക്കൽ പർച്ചേസ് മുഖേന കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്.

ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, KIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL