SignIn
Kerala Kaumudi Online
Thursday, 15 October 2026 9.18 AM IST

അങ്കിത ഭണ്ഡാരി കേസ്; ഇന്ത്യാ ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ച മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തു 

ankitha-bhandary
അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കൾ

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത് നീക്കി പൊലീസ്. ഇന്ത്യാ ഗേറ്റിന് മുന്നിൽ പ്രതിഷേധം നടത്തിയ ഇവരെ ഇന്ന് പുലർച്ചെ 3.45നാണ് കസ്റ്റഡിയിലെടുത്തത്. നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് മാതാപിതാക്കൾ അറിയിച്ചു. കോൺഗ്രസ് എംപിമാരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം.

ഇന്നലെ അങ്കിതയുടെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യാ ഗേറ്റിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധി എംപിയും എത്തിയിരുന്നു. സിക്കിമിന്റെ പുതിയ ഗവർണറായി ബിജെപി നേതാവ് ദുഷ്യന്ത് കുമാർ ഗൗതത്തെ നിയമിച്ചത് ഇന്നലെയാണ്. ഇതിനെതിരെയായിരുന്നു പ്രതിഷേധം.

അങ്കിത ഭണ്ഡാരി കൊലക്കേസിൽ പ്രതിസ്ഥാനത്ത് പറഞ്ഞുകേൾക്കുന്ന പേരാണ് ദുഷ്യന്ത് കുമാർ ഗൗതത്തിന്റേത്. ഉത്തരാഖണ്ഡ് കോൺഗ്രസ് പ്രവർത്തകർ ദുഷ്യന്ത് കുമാർ ഗൗതത്തിന്റെ നിയമനത്തിനെതിരെ ഗാന്ധി പാർക്കിലെ ഗാന്ധി പ്രതിമയ്‌ക്ക് മുന്നിൽ മൗനാചരണം നടത്തി പ്രതിഷേധിച്ചിരുന്നു.

2022 സെപ്തംബർ 18നാണ് ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന അങ്കിത ഭണ്ഡാരി എന്ന 18കാരിയെ കാണാതാകുന്നത്. ജോലിയിൽ പ്രവേശിച്ച് വെറും 20 ദിവസത്തിനുള്ളിലായിരുന്നു സംഭവം. ആറ് ദിവസത്തിന് ശേഷം കനാലിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

ഈ കേസിൽ മുൻ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനും റിസോർട്ട് ഉടമയായ പുൽകിത് ആര്യയും മറ്റ് രണ്ടുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവർക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഒരു വിഐപി കൂടി ഉൾപ്പെടുന്നുണ്ടെന്നായിരുന്നു ആരോപണം. ഇത് ദുഷ്യന്ത് കുമാർ ഗൗതമാണെന്നാണ് ആരോപണം. കേസിൽ സിബിഐ അന്വേഷണം പൂർത്തിയാകുന്നതുവരെ ദുഷ്യന്ത് കുമാർ ഗൗതത്തെ ഗവർണറായി നിയമിക്കരുതെന്നാണ് അങ്കിതയുടെ കുടുംബത്തിന്റെ ആവശ്യം.

English Summary

The parents of Ankita Bhandari, who was murdered in Uttarakhand in 2022, were detained by police during a protest at India Gate in New Delhi. They were taken into custody at around 3:45 am while demanding justice for their daughter. Congress MPs were also reportedly detained. Rahul Gandhi and Priyanka Gandhi had visited India Gate the previous day to express solidarity with Ankita's family.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANKITA BHANDARI MURDER CASE, ANKITA BHANDARI PARENTS, INDIA GATE PROTEST, UTTARAKHAND MURDER CASE, RAHUL GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360