ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിയുടെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മിന്നൽ സമരവുമായി ഇന്ത്യാ ഗേറ്റിൽ എത്തി രാഹുൽ ഗാന്ധി. 2022ൽ മരിച്ചനിലയിൽ കണ്ടെത്തിയ അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കൾ ഇവിടെ സമരം നടത്തുകയാണ്. ഇവർക്കൊപ്പമാണ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇരുന്ന് സമരം ആരംഭിച്ചത്. സിക്കിമിന്റെ പുതിയ ഗവർണറായി ബിജെപി നേതാവ് ദുഷ്യന്ത് കുമാർ ഗൗതത്തെ നിയമിച്ചത് ഇന്നലെയാണ്. ഇതിനെതിരെ ഉത്തരാഖണ്ഡ് കോൺഗ്രസ് കഴിഞ്ഞദിവസം ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതിന് ശക്തിപകരുന്നതാണ് ലോക്സഭാ പ്രതിപക്ഷ നേതാവിന്റെ സമരം.
അങ്കിത ഭണ്ഡാരി കൊലക്കേസിൽ പ്രതിസ്ഥാനത്ത് പറഞ്ഞുകേൾക്കുന്ന പേരാണ് ദുഷ്യന്ത് കുമാർ ഗൗതത്തിന്റേത്. ഉത്തരാഖണ്ഡ് കോൺഗ്രസ് പ്രവർത്തകർ ദുഷ്യന്ത് കുമാർ ഗൗതത്തിന്റെ നിയമനത്തിനെതിരെ ഗാന്ധി പാർക്കിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ മൗനാചരണം നടത്തി പ്രതിഷേധിച്ചിരുന്നു. അതേസമയം ലൈംഗികാതിക്രമ കേസിൽ ജെഎൻയു വിദ്യാർത്ഥികൾ ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാവും എംപിയുമായ അംഗോംച ബിമൊൽ അകൊയിജാമിനെതിരെ പാർട്ടി നടപടിയെടുത്തോ എന്ന് ബിജെപി ഉത്തരാഖണ്ഡ് ഘടകം ചോദ്യമുന്നയിച്ചു.
കഴിഞ്ഞദിവസം ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധിച്ചതിന് കോക്രോച്ച് ജനതാ പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്തതിനെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരത്തെ വിമർശിച്ചിരുന്നു. പാർട്ടി രൂപീകരിച്ചതിനുശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി പരസ്യമായി സിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. ഇതിന് പിന്നാലെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ രാഹുൽ ഗാന്ധിക്ക് നന്ദിയും അറിയിച്ചു. ഇതിനിടെയാണ് വീണ്ടും മിന്നൽ സമരവുമായി ഡൽഹിയിൽ രാഹുൽ മുന്നോട്ടുവന്നിരിക്കുന്നത്.
Rahul Gandhi and Priyanka Gandhi joined a sudden protest at India Gate in solidarity with the family of Ankita Bhandari, who was found dead in Uttarakhand in 2022. They sat alongside her parents, who have been staging a protest demanding justice for their daughter.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |