SignIn
Kerala Kaumudi Online
Friday, 23 October 2026 6.29 PM IST

ഫ്ളക്സുകൾ തിങ്ങി വിങ്ങി പൊന്നാനി

പൊന്നാനി : പൊന്നാനിയുടെ മനോഹര ഇടങ്ങളിൽ ഫ്‌ളെക്സ് ബോർഡുകൾ നിറയുന്നു . പ്രധാന ടൂറിസം ഇടങ്ങളായ ബിയ്യം പാർക്ക്, പുളിക്കകടവ് ബ്രിഡ്ജ് പരിസരം,​ കർമ്മ റോഡ് എന്നിവിടങ്ങളിലാണ് അനധികൃത ബോർഡുകളും ഫ്ളക്സുകളും വ്യാപകമാവുന്നത്.

അനധികൃത ബോർഡുകൾ നഗരസഭ അധികൃതർ നീക്കം ചെയ്യുന്നുണ്ടെങ്കിലും അധികം വൈകാതെ വീണ്ടും സ്ഥാനം പിടിക്കും. സ്ഥാപനങ്ങളുടെയും സംഘടനകളുടെയുമെല്ലാം ഫ്‌ളെക്സ് ബോർഡുകൾ ഈ കൂട്ടത്തിലുണ്ട്. പലതും വാഹനയാത്രക്കാരുടെ കാഴ്ച്ച മറയ്ക്കുന്ന രീതിയിലാണ്. നിയമങ്ങളൊന്നും ബാധകമല്ലെന്ന മട്ടിലാണ് പല സ്ഥാപനങ്ങളും ഫ്‌ളെക്സ് ബോർഡ് വയ്ക്കുന്നത് ഇത്തരത്തിൽ കൂടുതൽ ബോർഡുകളുമുള്ളത് കർമ്മ റോഡ് പരിസരത്താണ്. ഇവിടത്തെ മരങ്ങളിലും മറ്റും കെട്ടിവയ്ക്കുന്ന ബോർഡുകൾ അപകടഭീഷണിയുയർത്തുന്നതാണ്. രാത്രി സമയങ്ങളിൽ ഫ്‌ളെക്സ് ബോർഡുകൾ കാഴ്ച്ച മറയ്ക്കാനും കാരണമാവും. നഗരത്തിന്റെ പല ഭാഗത്തും പോസ്റ്റുകൾക്ക് മേൽ പോലും ഇരുമ്പിന്റെ ഫ്രെയിം ചെയ്ത ഫ്‌ളെക്സ് ബോർഡുകൾ യഥേഷ്ടം കാണാം. സൺപാക്ക് അടക്കം പോസ്റ്ററുകൾ പോസ്റ്റുകൾക്ക് മുകളിൽ പതിപ്പിച്ചിട്ടും കെ.എസ്.ഇ.ബി നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

നിയമം കാറ്റിൽപറത്തുന്നു

  • പല ഫ്ളക്സ് ബോർഡുകളും പരിസ്ഥിതി നിയമങ്ങൾ പാലിക്കാതെയുള്ളതാണ്.
  • ഇത്തരത്തിലുള്ളവ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചാൽ 5000 രൂപയാണ് പിഴ. കുറ്റം വീണ്ടും ആവർത്തിച്ചാൽ പിഴ കൂടും.
  • പരസ്യ പ്രചാരണ ബോർഡ്, ബാനർ, ഹോർഡിംഗുകൾ എന്നിവയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡ് ക്യൂ.ആർ കോഡ് നിർബന്ധമാക്കിയിട്ടുണ്ട്.
  • പ്രിന്റിംഗ് യൂണിറ്റിന്റെ പേര്, ഫോൺ നമ്പർ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റിന്റെ ക്യൂ.ആർ കോഡ് എന്നിവ നിർബന്ധമാണെങ്കിലും പലതിലും അതില്ല.
  • പി.സി.ബി സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെയും പ്രിന്റ് ചെയ്ത സ്ഥാപനത്തിനെതിരെയും നിയമനടപടികൾ സ്വീകരിക്കണമെന്നാണ് ചട്ടം. എന്നാൽ ഇതൊന്നും പാലിക്കപ്പെടുന്നില്ല.
  • ചെലവേറുമെന്നതിനാൽ പലരും നിരോധനമുള്ള ഫ്‌ളെക്സ് തന്നെയാണ് ഉപയോഗിക്കുന്നത്
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, FLEX
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL