
തിരുവനന്തപുരം: ഫ്ളക്സ് ബോർഡുകളിൽ അവ പ്രിന്റ് ചെയ്യുന്ന പ്രസുകളുടെ പേരും വിലാസവും രേഖപ്പെടുത്തണമെന്ന് തദ്ദേശ വകുപ്പ് ഉത്തരവ്. ഇല്ലെങ്കിൽ ലൈസൻസ് പുതുക്കി നൽകരുതെന്ന് തദ്ദേശ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചു. ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണിത്. മലിനീകരണ നിയന്ത്രണ സംവിധാനമുൾപ്പെടെ കർശന ഉപാധികളോടെയാണ് പ്രിന്റിംഗ് പ്രസുകൾക്ക് തദ്ദേശ സ്ഥാപനങ്ങൾ ലൈസൻസ് നൽകുന്നത്. അതിലാണ് ഫ്ളക്സ് ബോർഡുകളിൽ പേരും ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ കൂടി കൊണ്ടുവരുന്നത്.
ബോർഡിന്റെ വലിപ്പം, സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി ഏഴു ദിവസം മുൻപ് രേഖാമൂലം അപേക്ഷ സമർപ്പിച്ചശേഷം മാത്രമേ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കാവൂ എന്നാണ് വ്യവസ്ഥ. പരിപാടി കഴിഞ്ഞശേഷം നിശ്ചിത സമയത്തിനുള്ളിൽ അവ നീക്കം ചെയ്യണം. എങ്കിലും അനുമതി വാങ്ങാതെ സ്ഥാപിക്കുന്നവയുമുണ്ട്. അനധികൃത ഫ്ളക്സുകൾ സ്ഥാപിച്ചതാരെന്ന് കണ്ടെത്താനാകാത്ത സാഹചര്യത്തിൽ അവ നീക്കം ചെയ്യുന്നതിന് വൻ സാമ്പത്തിക ബാദ്ധ്യതയും തദ്ദേശസ്ഥാപനങ്ങൾ നേരിടുന്നുണ്ട്. ഫ്ലക്സുകൾ പ്രിന്റു ചെയ്യുന്ന പ്രസുകാരെ കണ്ടെത്തിയാൽ അതുവഴി അതിന് ഒാർഡർ കൊടുത്തവരെ കണ്ടെത്താനാകുമെന്നതു കണ്ടാണ് പുതിയ വ്യവസ്ഥ കൊണ്ടുവരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |