മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിനെ സംരക്ഷിക്കുക, ജനറൽ ആശുപത്രി വിപുലീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലോംഗ് മാർച്ച് നാളെ മഞ്ചേരിയിൽ നിന്ന് മലപ്പുറത്തേക്ക് നടക്കും. ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൾ ഹമീദ് എം.എൽ.എ മാർച്ച് നയിക്കും. രാവിലെ ഏഴിന് മഞ്ചേരി പാണ്ടിക്കാട് റോഡിലുള്ള ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന ലോംഗ് മാർച്ച് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഫ്ളാഗ് ഓഫ് ചെയ്യും. മാർച്ച് മലപ്പുറം സിവിൽ സ്റ്റേഷനു മുന്നിലെത്തിയശേഷം നടക്കുന്ന പ്രതിഷേധ സംഗമം 10.30ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |