
മഞ്ചേരി: ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി മാർച്ച് 28ന് വൈകിട്ട് 4.30ന് മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ മുന്നോടിയായുള്ള ആലോചനായോഗം ബാർ അസോസിയേഷൻ ഹാളിൽ നടന്നു. ജില്ലാ ലീഗൽ സർവീസസ് ചെയർമാൻ പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് കെ. സനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മഞ്ചേരി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ വി.എം. സുബൈദ, ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ശബരി ഇബ്രാഹിം, ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |