
വണ്ടൂർ: കൊത്തലൻഗോ വൊക്കേഷണൽ റിഹാബിലിറ്റേഷൻ റിസർച്ച് സെന്ററും എനേബിൾ ഇന്ത്യയും സുബ്ബറാവു പൈ ഇൻസിറ്റിറ്റ്യൂട്ടുമായി ചേർന്ന് നടത്തിയ തൊഴിൽ സംരംഭക പരിശീലനത്തിൽ പരിശീലനം നേടിയ 29 വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പരിപാടി എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വണ്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം സീന അദ്ധ്യക്ഷത വഹിച്ചു.സെന്റർ ഡയറക്ടർ ഫാദർ ഡോ. ഷോണി മാത്യൂ പെരുമ്പള്ളി, ഫാ.വിൻസന്റ്, എനേബിൾ ഇന്ത്യ സ്റ്റേറ്റ് കോർഡിനേറ്റർ രാഖി, പി.ടി.എ പ്രസിഡന്റ് രഘുനാഥൻ എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ അഞ്ചുകൃഷ്ണൻ, പ്രമീള എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |